Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » സംസ്ഥാനത്ത് റേഷന്‍ കടകള്‍ ഇന്നു അടച്ചിടും

സംസ്ഥാനത്ത് റേഷന്‍ കടകള്‍ ഇന്നു അടച്ചിടും

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നു അടച്ചിടും. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുക, റേഷന്‍ ഷാപ്പുടമകള്‍ക്കും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കുക ആവശ്യങ്ങള്‍
റേഷന്‍ വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച എ.പി.എല്‍ അരി, മണ്ണെണ്ണ ക്വോട്ട വര്‍ധിപ്പിക്കുക, പൊതുവിതരണ രംഗത്തെ അപാകതകള്‍ പരിഹരിക്കുക, സൗജന്യ റേഷന്‍ നല്‍കിയതുള്‍പ്പെടെ ഏഴു മാസത്തെ കമീഷന്‍ കുടിശ്ശിക ഉടന്‍ വിതരണം നടത്തുക, ബി.പി.എല്‍- എ.പി.എല്‍ വേര്‍തിരിവ് സുതാര്യമാക്കുക എന്നീ ആവശ്യങ്ങളും വ്യാപാരികള്‍ ഉന്നയിക്കും.കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രശ്നപരിഹാരം സാധ്യമാക്കുന്നില്ളെങ്കില്‍ അനിശ്ചിതകാല സമരം നടത്തേണ്ടിവരുമെന്ന് സംയുക്ത സമിതി കണ്‍വീനര്‍ ടി. മുഹമ്മദലി അറിയിച്ചു.

Leave a Reply