Home » ന്യൂസ് & വ്യൂസ് » കുറ്റ്യാടി ടൗണില്‍ നാളെ (25.10.16) വ്യാപാരികളുടെ ഹര്‍ത്താല്‍

കുറ്റ്യാടി ടൗണില്‍ നാളെ (25.10.16) വ്യാപാരികളുടെ ഹര്‍ത്താല്‍

കുറ്റ്യാടിയില്‍ നാളെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കും. ടൗണ്‍ പരിസരത്താണ് ഹര്‍ത്താല്‍ നടത്തുന്നത്. പതിനഞ്ചുവര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ ബസ് സ്റ്റാന്റ് കഴിഞ്ഞ ആഴ്ചയാണ് തുറന്നുകൊടുത്തത്. കോഴിക്കോട്, വടകര, തലശ്ശേരി, മാനന്തവാടി ഉള്‍പ്പെടെയുള്ള ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ പുതിയ സ്റ്റാന്‍ഡില്‍ നിന്നും ആയഞ്ചേരി, തീക്കുനി, ഭാഗത്തേക്കുള്ള ബസ്സുകള്‍ പഴയ സ്റ്റാന്‍ഡില്‍ നിന്നുമാണ് പുറപ്പെടുന്നത്.
പുതിയ ബസ്റ്റാന്റ് വരുന്നതുമായി ബന്ധപ്പെട്ട് പഴയ ബസ് സ്റ്റാന്റിലേക്ക് ബസ്സുകള്‍ കടന്നു വരാതിരുന്നാല്‍ വ്യാപകമായി വ്യാപാരികള്‍ക്ക് പലര്‍ക്കും കച്ചവടം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് സമരക്കാരുടെ ആവലാതി. വ്യാപാരി വ്യവസായിയുടെ നേതൃത്വത്തിലുള്ള കുറ്റ്യാടിയിലെ ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.
പുതിയ ബസ് സ്റ്റാന്റ് വന്നാലും പഴയ ബസ്റ്റാന്റിന്റെ സജീവത നിലനിര്‍ത്തി തരാമെന്ന് കഴിഞ്ഞ ഭരണ സമിതി ഉറപ്പു തന്നിരുന്നുവെന്നും, എന്നാല്‍ ഈ ഭരണ സമിതി ആ തീരുമാനത്തെ അട്ടി മറിക്കുകയാണെന്നും സമരക്കാര്‍ ആരോപിക്കുന്നു. നാളെ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും നടത്തും.

Leave a Reply