Home » നമ്മുടെ കോഴിക്കോട് » കനോലി കനാലിനെ ജലഗതാഗതത്തിനു സാധ്യമാക്കുന്ന പദ്ധതി തയ്യാറായി

കനോലി കനാലിനെ ജലഗതാഗതത്തിനു സാധ്യമാക്കുന്ന പദ്ധതി തയ്യാറായി

കനോലി കനാലിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത്, ആഴംകൂട്ടി ജലഗതാഗതത്തിനു സാധ്യമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. 1100 കോടി രൂപയുടെ വികസനമാണ് വരാന്‍ പോവുന്നത്. വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗമായ ഈ പാത വിവിധ തുറമുഖങ്ങളുമായും വിനോദ സഞ്ചാരകേന്ദ്രങ്ങളുമായും ബന്ധിപ്പിക്കാന്‍ കഴിയും. കോഴിക്കോടിന്റെ ടൂറിസം വികസനത്തിനും പദ്ധതിക്കു വലിയ പങ്കുവഹിക്കാന്‍ സാധിക്കുന്നതാണ്.
കൂടാതെ വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍നിന്നുള്ള ചരക്കുഗതാഗതവും കനാലിലൂടെ സാധ്യമാകും. കനാലിനു കുറുകെ നടപ്പാതകളും പാലങ്ങളുമുള്ളതിനാല്‍ കോര്‍പറേഷന്‍ ഭാഗത്ത് സിംഗിള്‍ ലൈന്‍ ട്രാഫിക് ആയി കനാലിനെ ഉപയോഗപ്പെടുത്താം. കനാലിനെ ഇത്രയും കാലം വെറുമൊരു അഴുക്കുചാലാക്കി മാറ്റിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കനോലി കനാലിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതി നടപ്പാക്കണമെന്നഭ്യര്‍ഥിച്ച് പ്രദീപ്കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. കനാലിന്റെ മലിനീകരണത്തിനുള്ള കാരണങ്ങളും കനാലിന്റെ ഇന്നത്തെ അവസ്ഥ നഗരത്തിനും നഗരവാസികള്‍ക്കുമുണ്ടാക്കുന്ന പ്രശ്‌നങ്ങളും നിവേദനത്തില്‍ എംഎല്‍എ വിശദീകരിച്ചിട്ടുണ്ട്. ജലപാതയായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയും ചെയ്തിരുന്നു. കനാലില്‍ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കി ഒഴുക്ക് സുഗമമാക്കുക, പാര്‍ശ്വഭിത്തികള്‍ കെട്ടി സുരക്ഷിതമാക്കുക, കനാലിനു കുറുകെയുള്ള പാലങ്ങള്‍ പുതുക്കിപ്പണിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഫണ്ടിന്റെ അപര്യാപ്ത

Leave a Reply