Home » നമ്മുടെ കോഴിക്കോട് » ആകാശഗോളങ്ങളെ പരിചയപ്പെടുന്നതിനും, നക്ഷത്ര നിരീക്ഷണത്തിനും ഗലീലിയോ ഗലീലി ഒബ്‌സര്‍വേറ്ററി പേരാമ്പ്രയിൽ

ആകാശഗോളങ്ങളെ പരിചയപ്പെടുന്നതിനും, നക്ഷത്ര നിരീക്ഷണത്തിനും ഗലീലിയോ ഗലീലി ഒബ്‌സര്‍വേറ്ററി പേരാമ്പ്രയിൽ

ബിആര്‍സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗലീലിയോ ഗലീലി ഒബ്‌സര്‍വേറ്ററിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ആകാശഗോളങ്ങളെ പരിചയപ്പെടുന്നതിനും, നക്ഷത്ര നിരീക്ഷണത്തിനും പൊതുജനങ്ങള്‍ക്കും അവസരമുണ്ടാകും. സവിശേഷ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതു ജനങ്ങള്‍ക്കുമായി ക്ലാസുകളും ശില്‍പശാലകളും സംഘടിപ്പിക്കും.
അഞ്ചു വര്‍ഷം മുന്‍പ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, പ്രത്യേക താല്‍പര്യമെടുത്ത് രണ്ടു ലക്ഷം രൂപ മുടക്കി അത്യാധുനിക ടെലിസ്‌കോപ്പ് വാങ്ങുകയും ബിആര്‍സി അതിന് അനുബന്ധ സൗകര്യം ഒരുക്കുകയുമായിരുന്നു. കംപ്യൂട്ടര്‍ നിയന്ത്രിത ടെലിസ്‌കോപ്പിലെ കാഴ്ചകള്‍ ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനില്‍ കാണുന്നതിനും സാധിക്കുന്നതാണ്. ഒരേ സമയം നൂറോളം പേര്‍ക്ക് ആകാശ നിരീക്ഷണം നടത്താമെന്നതാണ് ഇതിന്റെ സവിശേഷത.

Leave a Reply