Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » കോഴിക്കോട് റൂറല്‍ എ ആര്‍ ക്യാമ്ബിലെ എഎസ്‌ഐ ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് റൂറല്‍ എ ആര്‍ ക്യാമ്ബിലെ എഎസ്‌ഐ ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പോലീസ് ഡ്രൈവറെ ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് റൂറല്‍ എ ആര്‍ ക്യാമ്ബിലെ എഎസ്‌ഐ ആയ സുരേന്ദ്രന്‍ (45)നെയാണ് എറണാകുളം ഹൈകോടതിക്ക് സമീപമുള്ള പോലീസ് ക്ലബ്ബിന് മുമ്ബില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ 1 എ വി 5414 എന്ന പോലീസ് ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് ഒറ്റത്തെങ്കില്‍ പരേതനായ കുഞ്ഞിക്കണ്ണന്‍ നായരുടേയും നാണിയമ്മയുടേയും മകനായ സുരേന്ദ്രന്‍ ഇന്നലെ രാവിലെ 5.10 ഓടെയാണ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എബ്രഹാമിനേയുമായി വടരയില്‍ നിന്നും ഹൈകോടതിയില്‍ എത്തിയതായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ കോടതിയില്‍ നിന്നും ഇറങ്ങിയ ഡിവൈഎസ്പി ഊണ് കഴിക്കാനായി സുരേന്ദ്രനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ ജീപ്പിന് സമീപം എത്തിയപ്പോള്‍ ജീപ്പില്‍ ഇരുന്ന് ഉറങ്ങുന്നതായി കണ്ടു

Leave a Reply