Home » ഇൻ ഫോക്കസ് » വിശ്വാസത്തെക്കുറിച്ച്‌ മാമുക്കോയ

വിശ്വാസത്തെക്കുറിച്ച്‌ മാമുക്കോയ

മുസ്ലീം വിശ്വാസികള്‍ക്കിടയില്‍ പഴയകാലത്ത് നിലനിന്നിരുന്ന പല വിശ്വാസങ്ങളും അനാചാരങ്ങളായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നതായി നടന്‍ മാമുക്കോയ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയ വിശ്വാസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.
പാട്ടുകേള്‍ക്കല്‍, ഫോട്ടോ എടുക്കല്‍, മൈക്ക് ഉപയോഗിക്കല്‍ എന്നിങ്ങനെ പലതും ഹറാമാണെന്ന് പല പണ്ഡിതരും ആളുകളും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം ഹലാലായെന്ന് മാമുക്കോയ പറയുന്നു.
പറഞ്ഞ പണ്ഡിതന്‍മാര്‍ക്ക് ഇന്ന് മൈക്കിലാണ്ട് ഉറങ്ങാന്‍ കഴിയില്ല. ഹജ്ജിന് പോകാന്‍ പാസ്പോര്‍ട്ട് വേണം. പാസ്പോര്‍ട്ട് എടുക്കാന്‍ ഫോട്ടോ വേണം, അപ്പോ ഹറാം ഹലാലായി.

തന്റെ ബാപ്പായും ഉമ്മായും ഉള്‍പ്പെടുന്ന പണ്ടത്തെ പാവങ്ങളായ മനുഷ്യര് ഈ പണ്ഡിതന്‍മാര്‍ പറയുന്നത് കേട്ട് എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്നും മാമുക്കോയ ഓര്‍മ്മിക്കുന്നു. പടച്ചോനുളള നന്ദി പറയല്, അതാണ് ഭക്തി.ലോകം മാറുമ്ബോള്‍ നമ്മള്‍ അന്യരായി നില്‍ക്കേണ്ടവരല്ല.
അത് പാടില്ല, ഇത് പാടില്ല എന്നുപറഞ്ഞ് നമ്മള്‍ സ്വയം അന്യരാവണ്ട കാര്യമില്ലെന്നും മാമുക്കോയ വിശദീകരിക്കുന്നു. പണ്ടത്തെ പല വിശ്വാസങ്ങളും അനാചാരങ്ങളാണെന്ന് ഇപ്പം തോന്നുന്നു.യഥാര്‍ത്ഥ ഭക്തി ഉള്ളില്‍ നിന്നും വരേണ്ട ഒന്നാണ്. ഇപ്പോ ഓരോ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഹോള്‍സെയില്‍ ഭക്തിയുണ്ടാക്കുകയാണ് ചെയ്യുന്നത്. പ്രസംഗത്തിലൂടെ ഭക്തിയുണ്ടാക്കുന്നതാണ് ഒരു ഭക്തിറൂട്ടെന്നും സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുളളതാണ് ഇപ്പോഴത്തെ ഭക്തിയെന്നും മാമുക്കോയ കുറ്റപ്പെടുത്തുന്നു.

Leave a Reply