Home » ന്യൂസ് & വ്യൂസ് » വിശ്രമമില്ലാതെ ട്രോളന്മാർ ഇത്തവണത്തെ ഇര വി ടി ബൽറാം
trollagainst-vtbalram

വിശ്രമമില്ലാതെ ട്രോളന്മാർ ഇത്തവണത്തെ ഇര വി ടി ബൽറാം

ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങി ഇ പി ജയരാജൻ രാജി വച്ചതിനെ തുടര്ന്ന് കോൺഗ്രസ് യുവ എം എൽ എ വി ടി ബൽറാമിന്റെ ഫേസ് ബുക്ക് പോസ്റ്റ് “ഫസ്റ്റ് വിക്കറ്റ് വീണോ”? എന്നായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ചോദ്യം അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയാണ് ട്രോളന്മാർ ഇത്തവണ വീണിരിക്കുന്നത് പഴയ ടീം ക്യാപ്റ്റൻ തന്നെയാണ്
vt7-1
സോളര്‍ പദ്ധതിക്ക് കേന്ദ്ര സബ്‌സിഡി നല്‍കാമെന്നു പറഞ്ഞു വ്യവസായി എം.കെ. കുരുവിളയില്‍ നിന്നു പണം തട്ടിച്ചെന്ന കേസിലാണ് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് ബെംഗളുരു സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്. ‘ക്ളീൻ ബൗൾഡ് വിത്ത് എ സോളാർ യോർക്കർ’, ‘മിസ്റ്റർ ബൽറാം ഫസ്റ്റ് വിക്കറ്റ് വീണു’ തുടങ്ങിയ ട്രോളുകളുമായി ട്രോളന്മാർ അരങ്ങു തകർക്കുന്നു
മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിക്കെതിരെ വന്ന വിധി യുഡിഎഫിനും പ്രത്യേകിച്ച് കോണ്‍ഗ്രസിനും കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

trollagainst-vtbalram

Leave a Reply