Home » നമ്മുടെ കോഴിക്കോട് » പ്രകൃതിക്കായി സേവ് എര്‍ത്ത് പദ്ധതിയുടെ ബുള്ളറ്റ് യാത്ര

പ്രകൃതിക്കായി സേവ് എര്‍ത്ത് പദ്ധതിയുടെ ബുള്ളറ്റ് യാത്ര

സേവ് എര്‍ത്ത് പദ്ധതിയുമായി ചെറുവാടിയിലെ ജനകീയ കൂട്ടായ്മ. കാലവര്‍ഷത്തിന് പുറമെ തുലാവര്‍ഷവും ചതിച്ചതോടെ രൂക്ഷമായ ജലക്ഷാമത്തിലേക്കാണ് നാട് നീങ്ങുന്നതെന്ന് തിരിച്ചറിഞ്ഞാണ് വയലുകളും തോടുകളും പുഴകളും മരങ്ങളും സംരക്ഷിക്കപ്പെടണമെന്ന സന്ദേശവുമായി ഒരു ബുള്ളറ്റ് യാത്ര. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന ബോധവല്‍ക്കരണമാണ് യാത്രയുടെ ലക്ഷ്യം.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടിയില്‍ നിന്ന് വാര്‍പ്പാറ വഴി ആതിരപ്പള്ളിയിലേക്കാണ് യാത്ര. പ്രത്യേക യൂണിഫോം ധരിച്ച 80 ചെറുപ്പക്കാര്‍ 40 ബൈക്കുകളിലാണ് യാത്ര ആരംഭിച്ചിട്ടുള്ളത്. പ്രകൃതിയെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത യാത്രയില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വിശദീകരണം നടത്തും.

Leave a Reply