Home » ന്യൂസ് & വ്യൂസ് » കണ്ണൂരിലെ പെരുമാറ്റച്ചട്ടങ്ങള്‍ എല്ലാം അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ.എം

കണ്ണൂരിലെ പെരുമാറ്റച്ചട്ടങ്ങള്‍ എല്ലാം അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ.എം

കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വിവിധ വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി കത്ത് നല്‍കിയിരുന്നു.
പൊലീസിന്റെ അഞ്ച് നിര്‍ദേശങ്ങള്‍
1. ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍നിന്ന് നിയമപരമായും ധാര്‍മികമായും നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവണമെങ്കില്‍ അക്രമമാര്‍ഗം വെടിയുന്നതിനുള്ള ആത്മാര്‍ഥമായ പ്രചാരണത്തിന് നേതാക്കള്‍ രംഗത്തിറങ്ങണം.
2. ‘നിങ്ങളുടെ പ്രസംഗങ്ങളിലോ പ്രസ്താവനകളിലോ പൊതുഭാഷണങ്ങളിലോ പ്രത്യക്ഷത്തിലോ പരോക്ഷമായോ അക്രമം പ്രോത്സാഹിപ്പിക്കത്തക്ക വിധമുള്ള വാചകങ്ങള്‍ ഉണ്ടാവരുത്. സമാധാന സന്ദേശം പ്രചരിപ്പിക്കുന്നവയാവണം നേതാക്കളുടെ പ്രസംഗങ്ങള്‍. സമാധാനം നിലനിര്‍ത്തുന്നതില്‍ മറ്റാരേക്കാളും നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
3. സമാധാനപാലനത്തിനായി പൊലീസ് സ്വീകരിക്കുന്ന കര്‍ശന നടപടികളെ എതിര്‍ത്തുകൊണ്ട് രംഗത്തുവരുന്നവര്‍ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി നേരിടേണ്ടിവരും.
4. കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങുന്നവരെ മഹത്വവത്കരിച്ച് സ്വീകരിച്ചാനയിക്കുകയോ കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം സ്വീകരിക്കുകയോ ചെയ്യരുത്.
5. നിയമവിരുദ്ധമായി കവലകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച കൊടിമരങ്ങളും പാര്‍ട്ടി ചിഹ്നങ്ങളുമാണ് ചിലയിടത്ത് പ്രശ്‌നമുണ്ടാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഇത്തരം നടപടികളില്‍ നിന്ന് പിന്തിരിയണം.
കത്തിന് മറുപടിയായാണ് സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റ് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ 14237534_1785342145058381_3249839266464577231_n
രാഷ്ട്രീയ പാർട്ടികൾക്കായി കണ്ണൂർ എസ്‌ പി നൽകിയ 24.10.16 ന്റെ കുറിപ്പ്‌ വായിച്ചു.കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന്‌ അദ്ദേഹം മുന്നോട്ട്‌ വെച്ച അഞ്ച്‌ നിർദ്ദേശങ്ങൾ സിപിഐ(എം) ചർച്ച ചെയ്യുകയുണ്ടായി.അതേ കുറിച്ച്‌ ഞങ്ങളുടെ അഭിപ്രായം താഴെ ചേർക്കുന്നു.
1.കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ കേവലമൊരു ക്രമസമാധാന പ്രശ്നം മാത്രമായാണ്‌ ജില്ലാ പോലീസ്‌ മേധാവി കാണുന്നത്‌.പാർട്ടിയുടെ അഭിപ്രായത്തിൽ ജില്ലയിലെ രാഷ്ട്രീയ സംഘർഷം ആർ എസ്‌ എസിന്റെ കേരള അജണ്ടയുടെ ഭാഗമായി ഉണ്ടാവുന്നതാണ്‌.
2.പ്രസംഗങ്ങളിലും മറ്റും കായിക ആക്രമണങ്ങൾ പ്രോൽസാഹിപ്പിക്കത്തക്ക നിലയിൽ ഏതെങ്കിലും ഭാഗം ഉണ്ടെങ്കിൽ അത്‌ ഒഴിവാക്കുന്നത്‌ ഉചിതമായ കാര്യമാണ്‌.ജില്ലയിൽ പലയിടത്തും സംഘപരിവാറിന്റെ ഭാഗമായി നടത്തുന്ന പരിപാടികളിൽ മതസ്പർദ്ദ ഉളവാക്കുന്ന നിലയിലുള്ള പരാമർശങ്ങൾ വരുന്നുണ്ട്‌. ആധ്യാത്മിക പ്രഭാഷണങ്ങളുടെ പേരിലും ഒറ്റപെട്ട ചിലയിടങ്ങളിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നുണ്ട്‌.ഇങ്ങനെ മതസ്പർദ്ദ ഉണ്ടാക്കുന്ന നിലയിലുള്ള പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണം.
ക്ഷേത്രങളിലും സർക്കാർ സ്ഥലങളിലും ആർ എസ്‌ എസ്‌ ശാഖകൾ നടക്കുന്നുണ്ട്.ഇത് അവസാനിപ്പിക്കണം.
3.സമാധാന പാലനത്തിന്റെ പേരിൽ പോലീസ്‌ സ്വീകരിക്കുന്ന നടപടികൾക്കെതിരെ പ്രതികരിക്കരുതെന്ന നിർദ്ദേശം ഞങ്ങൾ തള്ളിക്കളയുന്നു.കാരണം പോലീസ്‌ ഉദ്യോഗസ്ഥരിൽ എല്ലാവരും നിഷ്പക്ഷമായി പ്രവർത്തിക്കുന്നവരല്ല.അവരിൽ തെറ്റായ നടപടികൾ സ്വീകരിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിക്കേണ്ടത്‌ ആവശ്യമാണ്‌.ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക്‌ ഏത്‌ ഉദ്യോഗസ്ഥന്റെയും തെറ്റും നിയമവിരുദ്ധവുമായ നടപടികളെ എതിർക്കുക എന്നത്‌ ജനാധിപത്യപരമായ അവകാശമാണ്‌. അതല്ലെങ്കിൽ പോലീസിന്റെ ഏകാധിപത്യ നടപടികളായിരിക്കും ഫലം.
ഇത്‌ അംഗീകരിക്കാനാവില്ല.
4.കേരളത്തിലെ പൊതു ഇടങ്ങളിലെ പ്രചരണപ്രവർത്തനങ്ങൾ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗം കൂടിയാണ്‌.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങളിൽ കാണാത്ത കാര്യമാണത്.ഇതിന്റെയെല്ലാം ഫലമായിട്ടാണ് ജാതിമത വ്യത്യാസം കൂടാതെ സാമൂഹ്യബോധവും വർഗ്ഗ ബോധവും ഉണ്ടായത്.ഇതിനെ പോലീസ് നടപടികളിലൂടെ എതിർക്കുന്നത് ആശാസ്യമായ കാര്യമില്ല.ഇത്തരം പ്രചരണങൾ
എവിടെയെങ്കിലും സമാധാനഭംഗം ഉണ്ടാക്കുന്നുണ്ടെങ്കിൽ അത്‌ പ്രാദേശിക തലത്തിൽ ചർച്ച ചെയ്ത്‌ ഒഴിവാക്കാവുന്നതാണ്‌. ഇതിൽ നേതൃത്വം ഇടപെടേണ്ട വിഷയം ഉണ്ടെങ്കിൽ തീർച്ചയായും ഇടപെടുന്നതാണ്‌.
5.കഴിഞ യു ഡി എഫ് ഭരണകാലത്ത് തെരഞെടുപ്പ് സമയത്ത് അന്നത്തെ എസ്‌ പി എവിടെയെങ്കിലും അക്രമസംഭവങൾ ഉണ്ടായാൽ മൽസരിച്ച സ്ഥാനാർത്ഥിക്കെതിരെ കേസെടുക്കുമെന്ന നോട്ടീസ് നൽകിയിരുന്നു.ഇത്തരം നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ നീക്കങൾക്കെതിരെ ജനങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതും ഇവിടെ ഓർമ്മിപ്പിക്കുന്നു.
സമാധാനം നിലനിർത്തുന്നതിന്‌ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ ന്യായമായ നടപടികളുമായി സിപിഐ(എം) സർവ്വാത്മനാ സഹകരിക്കും.
എന്നാല്‍ ജില്ലാ പൊലീസ് മേധാവിയുടെ പെരുമാറ്റച്ചട്ടത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു. പൊലീസ് നിഷ്പക്ഷമായി അക്രമസംഭവങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ബിജെപിക്ക് എതിര്‍പ്പില്ല. അതേസമയം ഭരണത്തിന്റെ തണലില്‍ ബിജെപി പ്രവര്‍ത്തകരെ മനഃപൂര്‍വം ദ്രോഹിക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കും. പെരുമാറ്റച്ചട്ടത്തില്‍ പറയുന്ന വിധത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ശീലം ബിജെപിക്കില്ല.

Leave a Reply