Home » നമ്മുടെ കോഴിക്കോട് » നിരാലംബരായ രോഗികള്‍ക്ക് കെെത്താങ്ങായി മെഡിക്കല്‍ കെയര്‍ എക്യുപ്‌മെന്‍റ് സെന്‍റര്‍

നിരാലംബരായ രോഗികള്‍ക്ക് കെെത്താങ്ങായി മെഡിക്കല്‍ കെയര്‍ എക്യുപ്‌മെന്‍റ് സെന്‍റര്‍

നഗരത്തിലെ നിര്ധ്നരും നിരാലംബരുമായ രോഗികള്ക്ക് പ്രയോജനപ്പെടുത്തുന്നതിനായി കോര്‍പ്പറേഷന്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കെയര്‍ എക്യുപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പഴയ കോര്‍പ്പറേഷന്‍ ഓഫിസ് കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് മെഡിക്കല്‍ കെയര്‍ സപ്പോര്ട്ടിംഗ് ഉപകരണങ്ങളുടെ വിതരണ കേന്ദ്രമായി ഈ സെന്റര്‍ പ്രവര്ത്തുനം ആരംഭിച്ചിരിക്കുന്നത്.
വീല്ചെയര്‍, വാട്ടര്ബെ്ഡ്, എയര്ബെഡ്, സ്ട്രച്ചര്‍, ബിപി അപ്പാരറ്റസ്, കമ്മോഡ് സ്റ്റൂള്‍ ചെയര്‍, വാക്കിങ് സ്റ്റിക്, ഇന്ഫ്രാ്റെഡ് സെറ്റ്, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, നെബുലൈസര്‍, ക്രെച്ചസ് എല്ബോ് തുടങ്ങി ഇരുനൂറോളം മെഡിക്കല്‍ സഹായ ഉപകരണങ്ങളാണ് സെന്ററിലുള്ളത്. ആവശ്യം കഴിഞ്ഞാല്‍ തിരിച്ചേല്പ്പികക്കണമെന്ന നിബന്ധനയോടെയാണ് ഇവ നിര്ധ്നരായ രോഗികള്ക്ക് സൗജന്യമായി നല്കുനക. നഗരത്തിലെ അഗതികള്‍, ബിപിഎല്‍ കുടുംബങ്ങള്‍, വാര്ധതക്യ സഹജമായ രോഗങ്ങളാല്‍ വിഷമങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവര്ക്കാ ണ് ഈ സെന്ററിന്റെ സേവനത്തിനു മുന്ഗ ണന ഉണ്ടാകുക.
ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ കോര്പസറേഷന്‍ കൗണ്സി്ലറുടെ സാക്ഷ്യപത്രവും വരുമാന സര്ട്ടിങഫിക്കറ്റും സഹിതം കുടുംബശ്രീ മുഖേന അപേക്ഷിക്കണം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം രണ്ട് മുതല്‍ അഞ്ച് വരെയാണ് സെന്റര്‍ പ്രവര്ത്തിതക്കുക. പൊതുജന പങ്കാളിത്തത്തോടെയും നഗരത്തിലെ സാമൂഹിക സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടും കൂടിയാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

Leave a Reply