Home » ന്യൂസ് & വ്യൂസ് » പകര്‍പ്പവകാശം ലംഘിച്ചു; ഖസാക്കിന്‍റെ ഇതിഹാസത്തിന് താല്‍ക്കാലിക വിരാമം

പകര്‍പ്പവകാശം ലംഘിച്ചു; ഖസാക്കിന്‍റെ ഇതിഹാസത്തിന് താല്‍ക്കാലിക വിരാമം

ഒ.വി.വിജയന്റെ ഖസാക്കിന്റെ് ഇതിഹാസം എന്ന നോവലിന്റെ് നാടകാവിഷ്‌കാരത്തിന്റെെ പ്രദര്ശനം ഡല്ഹിെ ഹൈക്കോടതി തടഞ്ഞു. നാടകത്തിന്റെറ അണിയറ പ്രവര്ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി.വിജയന്റെ് മകന്‍ മധു വിജയന്‍ സമര്പ്പി ച്ച ഹര്ജിയിലാണ് കോടതി ഉത്തരവ്.
ഒ.വി.വിജയന്റെ‍ മരണശേഷം അദ്ദേഹത്തിന്റെി കൃതികളുടെയെല്ലാം പകര്പ്പതവകാശം മധുവിനാണ്. എന്നാല്‍ അദ്ദേഹത്തിന്റെട അനുമതി വാങ്ങാതെ ഖസാക്ക് നാടകമാക്കുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കപ്പെടുകയും ചെയ്തതിനെതിരെയാണ് മധു കോടതിയെ സമീപിച്ചത്. നാടകത്തിന്റെ് സംവിധായകന്‍ ദീപന്‍ ശിവരാമനുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടാകാതെ വന്നപ്പോൾ പകര്പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി മധു വിജയന്‍ നോട്ടീസ് അയച്ചിരുന്നു. മധുവില്‍ നിന്ന് നാടകാവിഷ്‌കാരത്തിനുള്ള അനുമതി വാങ്ങിക്കൊള്ളാമെന്ന് ദീപന്‍ ഇ-മെയില്‍ വഴി പ്രതികരിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് പരാതി.13244874_10208654060603345_8728491122925855395_n
നവംബര്‍ 11 മുതല്‍ 13 വരെ ബോംബെയില്‍ നാടകം അവതരിപ്പിക്കാനുള്ള നീക്കങ്ങളുമായി അണിയറ പ്രവര്ത്തകര്‍ മുന്നോട്ടുപോകുമ്പോഴാണ് മധു കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പകര്പ്പിവകാശം ലംഘിച്ചുകൊണ്ട് നാടകം നടത്തുന്നതായി അദ്ദേഹം ഹര്ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ‘ഖസാക്കിന്റെി ഇതിഹാസം’ മറ്റേതെങ്കിലും രൂപത്തില്‍ പുനര്നികർമ്മിക്കുന്നതോ പ്രദര്ശി്പ്പിക്കുന്നതോ സംപ്രേഷണം ചെയ്യുന്നതോ അവതരിപ്പിക്കുന്നതോ തടഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Leave a Reply