Home » ന്യൂസ് & വ്യൂസ് » ഏകസിവില്‍കോ‍‍ഡ്: മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിന്നു

ഏകസിവില്‍കോ‍‍ഡ്: മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിന്നു

ഏകസിവില്‍കോഡ്, മുത്തലാഖ് എന്നീ വിഷയങ്ങളില്‍ നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ നിന്ന് കാന്തപുരം വിഭാഗം വിട്ട് നിന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിദേശത്താണെങ്കിലും പകരം സംഘടനയുടെ പ്രതിനിധിയെയും യോഗത്തിലേക്ക് അയച്ചിരുന്നില്ല. നേരത്തെ യോഗത്തില്‍ കാന്തപുരം സുന്നി വിഭാഗം പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇ.കെ സുന്നി, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് മടവൂര്‍ വിഭാഗം, കെ.എന്‍.എം, എം.ഇ.എസ് എന്നീ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ് , പി.വി അബ്ദുല്‍ വഹാബ്, ഇ.കെ വിഭാഗം നേതാക്കളായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പ്രഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍, ഓള്‍ ഇന്ത്യ മുസ്‌ലിം ലോ ബോര്‍ഡ് പ്രതിനിധി അബ്ദുല്‍ ശുക്കൂര്‍ കാസിമി, ജമാഅത്തെ ഇസ്?ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, ഹുസൈന്‍ മടവൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply