Home » നമ്മുടെ കോഴിക്കോട് » സ്ത്രീ സുരക്ഷക്കായി പിങ്ക് പട്രോൾ; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

സ്ത്രീ സുരക്ഷക്കായി പിങ്ക് പട്രോൾ; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

സ്ത്രീസുരക്ഷ മുൻ നിർത്തി കേരള പൊലീസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലാരംഭിക്കുന്ന പിങ്ക് പട്രോളിംഗിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. സംഘത്തിലെ 18 അംഗങ്ങള്ക്കു ള്ള ക്ലാസുകൾ നാളെയും മറ്റന്നാളുമായി നടക്കും. നാളെ നടക്കുന്ന പരിപാടി സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഉമ ബഹ്‌റ ഉദ്ഘാടനം ചെയ്യും. തുടര്ന്ന്് ടീമിലെ അംഗങ്ങള്ക്ക് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, സബ് ജഡ്ജ് എന്നിവരുടെ ക്ലാസുകളും ഉണ്ടാകും. പുതുതായി ആരംഭിക്കുന്ന പദ്ധതിയുടെ വിശദീകരണവും അംഗങ്ങള്ക്കു ള്ള മാര്ഗക നിര്ദ്ദേകശങ്ങളും അടങ്ങിയതാവും ക്ലാസ്. രാവിലെ പത്ത് മുതല്‍ അഞ്ച് വരെയാണ് ക്ലാസ് നടക്കുക.
തിരുവനന്തപുരത്തുനിന്ന് വാഹനങ്ങള്‍ എത്തി അടുത്ത മാസം സംഘം പ്രവര്ത്ത്നം തുടങ്ങും. ടീമില്‍ പൂര്ണസമായും വനിതാ പൊലീസ് ഓഫീസര്മാ രാണ് ഉണ്ടാകുക. സ്ത്രീകളെയും പെണ്കുാട്ടികളെയും പിന്തുടര്ന്ന് ശല്യം ചെയ്യല്‍,സ്‌കൂള്‍, കോളേജ് വിദ്യാര്ത്ഥി കള്ക്ക്ച ലഹരിമരുന്നിന്റെ വില്പ്പന തുടങ്ങിയവ തടയുന്നതിനായാണ് പിങ്ക് പട്രോള്‍ ടീം പ്രധാനമായും പ്രവര്ത്തിാക്കുക. 24 മണിക്കൂറും പ്രവര്ത്തിംക്കുന്ന തരത്തിലാണ് പുതിയ സംവിധാനം. 18 അംഗങ്ങളടങ്ങിയ ടീമായിരിക്കും പിങ്ക് പട്രോളിനുണ്ടാകുക. തിരുവനന്തപുരത്തും കൊച്ചിയിലും നേരത്തെ പിങ്ക് പട്രോള്‍ പ്രവര്ത്ത്നമാരംഭിച്ചിരുന്നു. ഇത് വിജയകരമായതോടെയാണ് കോഴിക്കോട്ടെക്കും സംഘത്തിന്റെ പ്രവര്ത്ത നം വ്യാപിപ്പിക്കുന്നത്. ജില്ലയില്‍ സ്ത്രീകള്ക്കു നേരെയുണ്ടാകുന്ന അക്രമങ്ങളെ ഒരു പരിധിവരെ കുറയ്ക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Leave a Reply