Home » ഇൻ ഫോക്കസ് » സൈനികർക്ക് മഹാ മൃതുന്ജയ ഹോമം: പിന്തുണയുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും കെ പി സുലൈമാൻ ഹാജിയും

സൈനികർക്ക് മഹാ മൃതുന്ജയ ഹോമം: പിന്തുണയുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും കെ പി സുലൈമാൻ ഹാജിയും

രാജ്യത്തിൻറെ അതിർത്തികാക്കുന്ന സൈനികർക്ക് മഹാ മൃതുന്ജയ ഹോമം പിന്തുണയും ആശംസകളുമായി പ്രവാസി ബിസിനസ്സുകാരനായ കെ പി സുലൈമാനും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും.
മതത്തിന്റെ പേരിൽ ഒരുപാട് ആക്ഷേപങ്ങൾ കേൾക്കുന്ന മലപ്പുറത്തുനിന്നാണ് ഈ നല്ല വാർത്ത മലപ്പുറത്തിന്റെ നന്മ കാണാതെ മതത്തിന്റെയും വർഗീയതയുടെയും പേരിൽ മലപ്പുറത്തെ ആക്ഷേപിക്കുന്നത് എല്ലാ കാലത്തും പതിവാണ് വർത്തമാനകാലത്ത് അത് കൂടിവരുന്നു ഈ സാഹചര്യത്തിലാണ് മതവിദ്വേഷ ചിന്തകൾക്കുമപ്പുറം ചിന്തിക്കുന്നവർക്ക്‌ ആശ്വാസമായി മാനവികതയുടെ പുതിയ സന്ദേശമായി മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂരിൽ നിന്നും ഈ വാർത്ത വന്നത് നവംബർ 4, 5 തിയ്യതികളിൽ മുതുവല്ലൂർ ദുർഗ്ഗാ ദേവി ക്ഷേത്രത്തിലാണ് മഹാ മൃതുന്ജയ ഹോമം. തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പദ്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും ചടങ്ങിന് ആശംസകളുമായി ക്ഷേത്രത്തിൽ എത്തിയ മുനവ്വറലി ശിഹാബ് തങ്ങളെ ക്ഷേത്ര ഭാരവാഹികൾ ഉപഹാരം നൽകി സ്വീകരിച്ചു 14642346_694466294050840_1656387185629099336_n
ചടങ്ങിനും അന്നദാനത്തിനുമൊക്കെയുള്ള മുഴുവൻ പിന്തുണയുമായി പ്രദേശവാസിയും കെ പി എസ് ഗ്രൂപ്പ് ചെയർമാനുമായ കെ പി സുലൈമാൻ ഹാജിയുമുണ്ട്. അന്നദാനത്തിനുള്ള ഫണ്ട് അദ്ദേഹം ക്ഷേത്രകമ്മറ്റി ചെയർമാൻ കിഴക്കേപ്പാട്ടു ശിവദാസന് കൈമാറി.
ക്ഷേത്രത്തിനു മേൽക്കൂരയിൽ ചെമ്പു മേയാൻ സാമ്പത്തിക പിന്തുണ നൽകിയതും സുലൈമാൻ ഹാജിയായിരുന്നു അന്യ മതമതവിദ്വേഷത്തിന്റെ വർത്തമാനകാലത്ത് സുലൈമാൻഹാജിയുടെ ഇടപെടലുകൾ മതസൗഹാർദ്ര പ്രവർത്തനങ്ങൾക്കു കരുത്തു പകരും

Leave a Reply