Home » ന്യൂസ് & വ്യൂസ് » മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി

മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി

മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് പ്രത്യേക നിയമസഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലല്ലാതെ മാതൃഭാഷ പഠിക്കാതെ ബിരുദം കിട്ടുന്ന മറ്റൊരു സ്ഥലവുമുണ്ടാകില്ലെന്നും, പബ്‌ളിക് സര്വീുസ് കമ്മീഷന് മലയാളം മ്ലേച്ഛമാകുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണം എന്ന ആവശ്യം സ്വാതന്ത്ര്യലബ്ധിക്ക് മുന്പേസ തന്നെ ഉയര്ന്നി രുന്നുവെങ്കിലും ഈ ആവശ്യം ഉന്നയിച്ച പലരും പിന്നീട് അതില്‍ നിന്ന് പിന്മാറുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പിന്നീട് തെലുങ്ക് സംസാരിക്കുന്നവര്ക്കാ യി ആന്ധ്രാ പ്രദേശ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പോറ്റി ശ്രീരാമുലു നടത്തിയ ജീവത്യാഗമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ജനനത്തിന് വഴിവച്ചതെന്ന് പിണറായി അനുസ്മരിച്ചു. കേരളം സംസ്ഥാനം യഥാര്ത്ഥ്യ മാക്കിയതിന് മലയാളികള്‍ പോറ്റി ശ്രീരാമുലുവിന് നന്ദി പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1950-കളില്‍ കേരളത്തിലുണ്ടായിരുന്ന ജാതി-ജന്മി വ്യവസ്ഥകളേയും അതിനെതിരെ രൂപം കൊണ്ട വിപ്ലവപ്രസ്ഥാനങ്ങളേയും പരിഷ്‌കരണനേതാക്കളേയും മുഖ്യമന്ത്രി ഓര്ത്തു്. ”ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാക്കണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം നമ്മുക്ക് ചോര ഞരമ്പുകളില്‍” എന്ന വള്ളത്തോള്‍ കവിത കൂടി ഉദ്ധരിച്ച മുഖ്യമന്ത്രി ലോകമെമ്പാടുമുള്ള മലയാളികള്ക്ക് വജ്രജൂബിലി ആശംസകള്‍ നേര്ന്നു കൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ലോകത്തിന്റെ ഏതു കോണില്‍ ചെന്നും ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിവുള്ള മലയാളികള്‍ വിശ്വപൗരന്മാ‍രാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യം,വിദ്യാഭ്യാസം,ആയൂര്‍ ദൈര്ഘ്യം , എന്നീ കാര്യങ്ങളില്‍ യൂറോപ്യന്‍ നിലവാരത്തില്‍ എത്തി നില്ക്കു ന്ന കേരളം അക്രമരാഷ്ട്രീയം, വര്ഗ്ഗീനയത എന്നിവയെ ജാഗ്രതയോടെ കാണണമെന്ന് അദ്ദേഹം ഓര്മ്മിെപ്പിച്ചു. കേരളത്തില്‍ തൊഴില്ലിലായ്മയുണ്ടെങ്കില്‍ പണി എടുക്കാന്‍ ആളെ കിട്ടുന്നുമില്ല എന്നുള്ളത് വൈരുധ്യമായി നിലനില്ക്കുവന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല. നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളും അവ സൃഷ്ടിച്ച ഫലങ്ങളും പഠനവിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.
കേരളപ്പിറവിയോട് അനുബന്ധിച്ച് ഇന്ന് നിയമസഭയില്‍ പ്രത്യേക സമ്മേളനമാണ് ചേര്ന്നിത്. നിയമസഭയില്‍ അഭിസംബോധന ചെയ്തു സംസാരിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കടന്നു പോയ അറുപത് വര്ഷുക്കാലത്തില്‍ കേരള നിയമസഭ നടത്തിയ നിര്ണാ്യക നിയമനിര്മ്മാ ണങ്ങളെക്കുറിച്ച് അംഗങ്ങളെ ഓര്മ്മി പ്പിച്ചു.

Leave a Reply