Home » കലാസാഹിതി » എഴുത്തുമേശ » എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന്

എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന്

പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം.
എഴുത്തുകാരന്‍, നോവലിസ്റ്റ്, സിനിമ സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സി.രാധാകൃഷ്ണന്‍. 1939ല്‍ തിരൂരിലാണ് ജനനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ നിന്നും പാലക്കാട് വിക്ടോറിയ കോളജില്‍ നിന്നുമായി വിദ്യാഭ്യാസം പൂര്ത്തി യാക്കി. പല ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും കൃതികള്‍ വിവര്ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളില്‍ ഒന്നായിരുന്നു നക്‌സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച munpe-parakkunna-pakshikal മുന്പേആ പറക്കുന്ന പക്ഷികള്‍. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്നതും മറ്റൊരു പ്രമുഖ കൃതിയാണ്. അഗ്‌നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
കൊടൈക്കനാല്‍ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സര്വേനറ്ററിയില്‍ ശാസ്ത്രജ്ഞനായിരുന്ന സി.രാധാകൃഷ്ണന്‍ സാഹിത്യ പ്രവര്ത്തിക സഹകരണസംഘത്തിന്റെ പ്രസിഡന്റും ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്ററുമായിരുന്നു. 1962ലെ കേരള സാഹിത്യ അക്കാദമി അവാര്ഡ് , 1988ലെ അബുദാബി മലയാളി സമാജം അവാര്ഡ്്, 1989ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡ്6, 1990ലെ വയലാര്‍ അവാര്ഡ്അ 2010ല്‍ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, 2011ലെ വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയവ അടക്കം മുഖ്യ സാഹിത്യപുരസ്‌കാരങ്ങളെല്ലാം ലഭിച്ച അദ്ദേഹത്തിന് 2013ല്‍ മൂര്ത്തീ ദേവി പുരസ്‌കാരവും ലഭിച്ചു.
മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി മാറിയ സി.രാധാകൃഷ്ണന്‍ പത്ത് സിനിമകള്ക്ക്വ രചന നിര്വ്വ ഹിച്ചു. അഗ്‌നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു. ഇന്ത്യന്‍ ദേശീയ ചലച്ചിത്ര മേളയുടെ അവാര്ഡ്സ കമ്മിറ്റിയുടെയും ഇന്ത്യന്‍ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും അംഗമായി അദ്ദേഹം പ്രവര്ത്തിിച്ചിട്ടുണ്ട്.

Leave a Reply