Home » നമ്മുടെ കോഴിക്കോട് » കെ.എസ്.ഇ.ബി സേവനങ്ങള്‍ സുതാര്യമാക്കാന്‍ ഊര്‍ജ്ജദൂത് പദ്ധതി;

കെ.എസ്.ഇ.ബി സേവനങ്ങള്‍ സുതാര്യമാക്കാന്‍ ഊര്‍ജ്ജദൂത് പദ്ധതി;

ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നാല് പുതിയ പദ്ധതികള്‍ കെ.എസ്.ഇ.ബി നടപ്പാക്കുന്നു. പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 25 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ജില്ലയില്‍ ഈ മാസം മുതല്‍ സേവനങ്ങള്‍ ലഭ്യമാകും. വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കിടയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് പതിവാണ്. ഊര്ജ്ജ ദൂത് വരുന്നതോടെ വൈദ്യുതി പോകുന്നതും തിരിച്ചുവരുന്ന സമയവും ഉപഭോക്താക്കള്‍ക്ക് മെസേജ് വഴി അറിയാനാകും.
വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികള്‍ ഒഴിവാക്കുകയാണ് ഊര്ജ്ജ സൗഹൃദത്തിന്റെ ലക്ഷ്യം. ബില്‍ തുക കൃത്യമായി ഉപഭോക്താക്കളെ ആദ്യം അറിയിക്കും. പിന്നീട് തുക അടക്കാനുള്ള അവസാന ദിവസത്തിന് രണ്ട് ദിവസം മുമ്പ് മറ്റൊരു മെസേജും അയക്കും. ബില്ലടച്ചു കഴിഞ്ഞാല്‍ അതും മെസേജായി ലഭിക്കും. ഇതുവഴി വ്യവസായ സ്ഥാപനങ്ങള്ക്ക് 2, 3 തിയ്യതികളില്‍ തന്നെ ബില്ല് ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. ഉപഭോക്താക്കള്ക്ക് മൊബൈല്‍ വഴി മെസേജ് സേവനം ലഭിക്കാന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് വെബ് സെല്‍ സര്‍വ്വീസില്‍ കണ്സ്യൂമര്‍ നമ്പറും മൊബൈല്‍ നമ്പറും എന്റര്‍ ചെയ്താല്‍ മതി. മൊബൈല്‍ നമ്പര്‍ നല്കു്ന്നതോടെ സേവനം ഈ മാസം ജില്ലയിലെ എല്ലാവര്ക്കും ലഭിക്കുമെന്ന് കെ. എസ്. ഇ. ബി ഡെപ്യൂട്ടി എന്‍ജീനീയര്‍ കെ. ബി സ്വാമിനാഥന്‍ പറഞ്ഞു.

കോവൂരില്‍ അടുത്ത ആഴ്ച എ. ടി. പി മെഷീന്‍ അധവാ എനി ടൈം പര്ച്ചേഴ്‌സ് മെഷീന്‍ പ്രവര്ത്തഷനമാരംഭിക്കുന്നതോടെ വൈദ്യുതി ബില്ലടക്കുന്നത് കൂടുതല്‍ എളുപ്പത്തിലാകും. 24 മണിക്കൂറും ബില്ലടക്കാമെന്നതാണ് എ. ടി. പി മെഷീന്റെ പ്രത്യേകത. അടുത്ത ആഴ്ച കോവൂരില്‍ പ്രവര്ത്തിനമാരംഭിക്കും.
മൊബൈലിലെത്തുന്ന സേവനങ്ങള്‍
1. ഊര്ജ്ജദൂത് – വൈദ്യുതി തടസവും പുനഃസ്ഥാപനവും ഉപഭോക്താക്കളെ അറിയിക്കുന്ന ബില്തുിക
2. ഈര്ജ്ജ സൗഹൃദ് – ബില്‍ തുക, പണമടയ്ക്കാനുള്ള തീയതി എന്നിവ എസ്.എം.എസ്, ഇമെയില്‍ വഴി ലഭിക്കും
3. പരാതികള്ക്ക് 1912 എന്ന ടോള്ഫ്രീ നമ്പര്‍
4. വാട്‌സ് ആപ്പ് നമ്പര്‍ 9496001912

Leave a Reply