Home » നമ്മുടെ കോഴിക്കോട് » തെരുവുനായ പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി ജില്ലാ പഞ്ചായത്തിന്റെ ‘കരുണ’

തെരുവുനായ പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി ജില്ലാ പഞ്ചായത്തിന്റെ ‘കരുണ’

ജില്ലയില്‍ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരവുമായി കരുണ എത്തുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ആനിമല്‍ ബര്ത്ത്ാ കണ്ട്രോ ള്‍ (എബിസി) സംവിധാനം ‘കരുണ’യുടെ പ്രവര്ത്തുനം ഡിസംബറോടെ പൂര്ണകതോതില്‍ നടപ്പാകും. തെരുവുനായ ശല്യം നിയന്ത്രണാതീതമായതോടെ കോര്പ്റേഷന്റെ എബിസി സെന്ററോടു കൂടിയ ഹൈടെക് ആശുപത്രിയുടെ നിര്മാസണവും തുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി. ഡിസംബറോടു കൂടി ഈ ആശുപത്രിയും പ്രവര്ത്തരന സജ്ജമാകുമെന്ന് പ്രതീക്ഷിക്കാം.
2015-ല്‍ പ്രഖ്യാപിച്ച കോഴിക്കോട് ആനിമല്‍ റീഹാബിലിറ്റേഷന്‍ പ്രൊജക്ട് യൂസിംഗ് നോണ്‍ വയലന്റ് ആള്ട്ട്ര്നേ റ്റീവ്‌സ് എന്നതിന്റെ ചുരുക്കപ്പേരാണ് കരുണ. കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ചതാണെങ്കിലും തെരുവുനായ ശല്യം പരിധിവിട്ടപ്പോഴാണ് കരുണയ്ക്ക് ജീവന്‍ വയ്ക്കുന്നത്. കരുണ പ്രാബല്യത്തിലാകുന്നതോടെ കോര്പ്റേഷന്‍ പരിധിക്കു പുറത്ത് ജില്ലയെ എട്ടു മേഖലകളാക്കി തിരിച്ച് അവിടങ്ങളിലെ മൃഗാശുപത്രികളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തും. ഇത്തരത്തില്‍ ദിവസം 80 നായ്ക്കളെ വീതം ശസ്ത്രക്രിയ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2.84 കോടിയാണു പദ്ധതിച്ചെലവ്. ഇതില്‍ 97 ലക്ഷം സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നാണ്. ജില്ലാ പഞ്ചായത്ത് 15 ലക്ഷവും ഏഴു മുനിസിപ്പാലിറ്റികള്‍ അഞ്ചുലക്ഷം വീതവും നല്കും . ഗ്രാമപഞ്ചായത്തുകളുടെ വിഹിതം രണ്ടുലക്ഷം. 90 ശതമാനം പഞ്ചായത്തുകളും തുക നല്കി ക്കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. പദ്ധതിക്കായി പഞ്ചായത്തുകള്‍ മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിക്കുന്നുണ്ട്.
വടകര, പുതുപ്പാടി, കുന്നമംഗലം, കുന്നുമ്മല്‍, കൊയിലാണ്ടി, ബാലുശേരി, പേരാമ്പ്ര, മാങ്കാവ് എന്നിവിടങ്ങളാണ് ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കുന്ന എട്ടു കേന്ദ്രങ്ങള്‍.

Leave a Reply