Home » നമ്മുടെ കോഴിക്കോട് » അതിഥി കൊലക്കേസ്: അച്ഛനും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോടതി

അതിഥി കൊലക്കേസ്: അച്ഛനും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോടതി

അതിഥി നമ്പൂതിരി കൊലക്കേസില്‍ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്സ്ോ കോടതി കണ്ടെത്തി. ഇവര്ക്കു ള്ള ശിക്ഷ വൈകാതെ പ്രഖ്യാപിക്കും. ആറു വയസ്സുകാരിയായ അതിഥിയെ പട്ടിണിക്കിട്ടും പ്രാകൃതമായ രീതിയില്‍ ശിക്ഷകള്‍ നല്കി യുമാണ് കൊലപ്പെടുത്തിയതെന്ന് ബോധ്യപ്പെട്ടതായി ജഡ്ജി എ.ശങ്കരന്‍ നായര്‍ വ്യക്തമാക്കി.കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അതിഥിയെന്ന ബാലികയുടെ ദാരുണ മരണം. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രണ്ടാനമ്മ റംല ബീഗത്തിന്റെയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29നാണു ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്‌കൂള്‍ ഒന്നാം ക്‌ളാസ് വിദ്യാര്‍ഥിനിയായിരുന്ന അതിഥി മരണത്തിനു കീഴടങ്ങിയത്. പട്ടിണിക്കിട്ട് അവശയായ അതിഥിയെ അരയ്ക്കുതാഴെ സാരമായി പൊള്ളലേറ്റ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പുതന്നെ കുട്ടി മരണപ്പെട്ടതിനാല്‍ പ്രതികള്‍ മൃതദേഹം കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇടപെട്ട് മെഡിക്കല്‍ കോളജിലെത്തിച്ചു. തുടര്‍ന്നാണു കൊടുംപീഡനകഥ പുറത്തായത്.
അതിഥിയുടെ അച്ഛന്‍ സുബ്രഹ്മണ്യം നമ്പൂതിരിയും രണ്ടാനമ്മ റംലത്തുമാണ് കുറ്റക്കാര്‍. ജീവപര്യന്തം അടക്കമുള്ള ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റമാണ് പ്രോസിക്യൂഷന്‍ ഇവര്ക്കെ തിരെ ചുമത്തിയിരുന്നത്. അവ തെളിയിക്കാന്‍ കഴിഞ്ഞതായി കോടതി പറഞ്ഞു.

അതിഥിയുടെ സഹോദരന്‍ അരുണ്‍ എസ്. നമ്പൂതിരിയാണ് കേസിലെ മുഖ്യ സാക്ഷി. സഹോദരിയെ അച്ഛനും രണ്ടാനമ്മയായ റംലത്ത് എന്ന ദേവകിയും ചേര്ന്ന്ി പലപ്പോഴും ക്രൂരമര്ദ്ദിനത്തിന് വിധേയമാക്കാറുണ്ടെന്നും രണ്ടാനമ്മ തിളച്ചവെള്ളം അദിതിയുടെ ദേഹത്ത് ഒഴിച്ച് പൊള്ളിച്ചതായും അരുണ്‍ മൊഴി നല്കിചയിരുന്നു. അതിഥി മരണമടഞ്ഞ 2013 ഏപ്രില്‍ 29ന് രണ്ടാനമ്മയുടെ പ്രേരണപ്രകാരം അച്ഛന്‍ അതിഥിയെ പട്ടിക ഉപയോഗിച്ച് മര്ദ്ദിഒച്ചിരുന്നതായും അരുണ്‍ മൊഴി നല്കി്.
അരുണിനു പുറമേ അതിഥിയുടെ അമ്മാവന്‍ ഇ.ശ്രീജിത്ത് നമ്പൂതിരി, അയല്വാനസിയും ഹിന്ദു ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറുമായ രമേഷ് കുറുപ്പ്, ബിലാത്തിക്കുളം പീപ്പിള്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളായ സുഭാഷ്, പി.പി മുരളി എന്നിവരുള്പ്പെഷടെ 45 പേരെയാണ് സാക്ഷികളായി വിസ്തരിച്ചത്.
കോഴിക്കോട് ഈസ്റ്റ്ഹില്‍ ബി.ഇ.എം യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്ത്ഥി നിയായിരുന്നു മരണപ്പെടുമ്പോള്‍ അതിഥി. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്ജും പ്രതികള്ക്ക് വേണ്ടി എം.നാരായണനും ഹാജരായി.

Leave a Reply