Home » നമ്മുടെ കോഴിക്കോട് » സ്വകാര്യ ബസ് ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ നേരിട്ട് ആര്‍ ടി ഓഫീസില്‍ അറിയിക്കാം

സ്വകാര്യ ബസ് ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ നേരിട്ട് ആര്‍ ടി ഓഫീസില്‍ അറിയിക്കാം

സ്വകാര്യ ബസുകളെക്കുറിച്ചും ജീവനക്കാരെക്കുറിച്ചുമുള്ള പരാതികള്‍ യാത്രക്കാര്ക്ക് നേരിട്ട് ഇനി ആര്‍ടിഒ ഓഫീസില്‍ അറിയിക്കാം. ഇതിനായി എന്ഫോകഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ബസുകളില്‍ പതിപ്പിച്ചു.
അപകടകരമാം വിധത്തില്‍ റോഡിലൂടെ ചീറിപ്പായുന്ന ബസുകള്ക്കെതിരേ യാത്രക്കാര്ക്കും പൊതുജനങ്ങള്ക്കും പരാതി നല്കു്ന്നതിനാണ് ആര്‍ടിഒ എന്ഫോ്ഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രത്യേകം ഫോണ്‍ നമ്പര്‍ തയാറാക്കി ബസുകളില്‍ പതിപ്പിച്ചത്. ബസ് ജീവനക്കാരില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായാലും യാത്രക്കാര്ക്ക്് ഇക്കാര്യം സ്‌ക്വാഡിനെ അറിയിക്കാം.
സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധ മൂലം നഗരത്തില്‍ ബസ് അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ആര്ടിാഒ ഉദ്യോഗസ്ഥര്‍ വ്യാപകമായ പരിശോധന നടത്തിയിരുന്നു. നിയമലംഘനം നടത്തിയ 95 ബസുകളാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. നിയമം ലംഘിച്ച് സര്വീകസ് നടത്തിയതിനും യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനും ബസുകള്ക്കെ തിരേ കേസെടുത്തിട്ടുണ്ട്.
ബസുകളുടെ അപകട യാത്രയെക്കുറിച്ചു പരാതിയുള്ളവര്ക്ക് 8547639111, 8281786090 എന്ന നമ്പരുകളിലേക്ക് വിളിച്ചു പറയുകയോ സന്ദേശം അയക്കുകയോ ചെയ്യാം. എല്ലാ ബസുകളിലും ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്.

Leave a Reply