Home » നമ്മുടെ കോഴിക്കോട് » നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം: പിതാവിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം: പിതാവിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

നവജാത ശിശുവിന് അന്ധവിശ്വാസത്തിന്റെ പേരില്‍ മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന.മുക്കം ഓമശേരി സ്വദേശിയായ അബ്ദുറഹിമാന്‍ എന്നയാളാണ് തന്റെ കുഞ്ഞിന് മുലപ്പാല്‍ നല്കുാന്നതിനെ എതിര്ത്ത്ത്. കഴിഞ്ഞ ദിവസം മുക്കം ഇഎംഎസ് സഹകരണ ഹോസ്പിറ്റലില്‍ പിറന്ന തന്റെ കുഞ്ഞിന് ബാങ്ക് കേള്ക്കാ തെ മുലപ്പാല്‍ നല്കാിന്‍ പാടില്ലെന്നായിരുന്നു അബ്ദുറഹിമാന്റെ നിലപാട്. ഇതിനെ തുടര്ന്ന് പൊലീസും ഇടപെട്ടെങ്കിലും അബ്ദുറഹിമാന്‍ മുലപ്പാല്‍ നല്കുുന്നത് എതിര്ക്കു കയായിരുന്നു.
സംഭവം വിവാദമായതോടെ ചൈല്ഡ്ന ലൈന്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്ത്തനകര്‍ തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെട്ടു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുക്കാനും അധികാരമുണ്ട്. പിതാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. അതിനിടെ ബുധനാഴ്ച ഒരു മണിയോടെ ജനിച്ച കുട്ടിക്ക് വ്യാഴാഴ്ച 12.20 ഓടെയാണ് മുലപ്പാല്‍ നല്കിമയത്. കുട്ടിക്ക് മുലപ്പാല്‍ നല്കുഴന്നത് തടയുന്നതിനായി വീട്ടില്‍ ബന്ധുക്കളടക്കം കാവല്‍ നിന്നിരുന്നതായും പറയപ്പെടുന്നു. നേരത്തെ ഇയാളുടെ ആദ്യ കുട്ടിക്കും ഇത്തരത്തില്‍ അഞ്ച് ബാങ്കിന് ശേഷമാണ് മുലപ്പാല്‍ നല്കിഞയിരുന്നതെന്ന് യുവാവ് സംഭവ ദിവസം തന്നെ പൊലീസിനോട് പറഞ്ഞിരുന്നു.
സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പൊലീസും ചൈല്ഡ്ര ലൈനും കേസ് എടുക്കാത്തതിലും പ്രതിഷേധമുയര്ന്നി ട്ടുണ്ട്. സ്ത്രീകള്ക്കും കുട്ടികള്ക്കു മെതിരെ അതിക്രമം തടയല്‍ വകുപ്പ് പ്രകാരം പൊലീസിനും സംഭവത്തില്‍ സ്വമേധയാ കേസെടുക്കാവുന്നതാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെകുറിച്ച് അന്വേഷിച്ച് കര്ശാന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു.

Leave a Reply