Home » നമ്മുടെ കോഴിക്കോട് » സുരക്ഷാ വീഴ്ച: കെ എസ് ആർ ടി സി ടെർമിനലിന് ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ല

സുരക്ഷാ വീഴ്ച: കെ എസ് ആർ ടി സി ടെർമിനലിന് ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ല

അഗ്നിസുരക്ഷാ സംവിധാനമില്ലാത്തതിന്റെ പേരില്‍ സുരക്ഷ ഭീഷണി ഉയര്ത്തുന്ന കെട്ടിടങ്ങള്‍ക്ക് താഴ് വീഴുമ്പോഴും കെഎസ്ആര്ടിഎസി ടെർമിനലിന് ഇനിയും ഫയര്‍ ആന്ഡ് സേഫ്റ്റിയുടെ എന്ഒ‍സി ലഭിച്ചില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പലിക്കാത്തതിനാല്‍ ടെർമിനലിന് എന്ഒ്സി നിഷേധിച്ചിരിക്കയാണ്. ടെർമിനലിന്റെ നടത്തിപ്പിനായി കെടിഡിഎഫ്‌സിയില്‍ നിന്ന് മൊത്തമായി ടെന്ഡര്‍ വിളിച്ച മാക്ക് അസോസിയേഷന് കെട്ടിടം ആദായകരമാക്കി നടത്തണമെങ്കില്‍ കോര്പ്പഷറേഷനില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിക്കണം. ഫയര്‍ ആന്ഡ് സേഫ്റ്റിയുടെ എന്ഒഷസി ഹാജരാക്കിയാല്‍ മാത്രമേ കോര്പ്പകറേഷന്‍ കെട്ടിട നമ്പര്‍ അനുവദിക്കൂ. എന്ഒമസി നിഷേധിച്ചിട്ട്് മാസങ്ങള്‍ ആയെങ്കിലും സുരക്ഷാസംവിധാനം പൂര്ത്തീ്കരിക്കാന്‍ വൈകുകയാണ്. ആഴ്ച്ചകള്കൊണ്ട് തീര്ക്കാനവുന്ന പ്രവൃത്തിയാണ് മാസങ്ങളായിട്ടും വൈകിപ്പിക്കുന്നത് മൊത്തമായി ടെന്ഡ്ര്‍ വിളിച്ച സ്വകാര്യ കമ്പനിക്കാണങ്കില്‍ മുറികള്‍ തിരിച്ച് ആവശ്യക്കാര്ക്ക് കൊടുക്കുവാന്‍ പറ്റാത്ത അവസ്ഥയിലുമാണ്.
നിലവില്‍ ഫയര്‍ ആന്ഡ്ു സേഫ്റ്റിയുടെ എന്ഒ സി ലഭിക്കാന്‍ ടെര്മി്നല്‍ ബാല്ക്കസണി സ്റ്റെയര്കേറസിന്റെ നീളം കൂട്ടണം. ഹോറിസോണ്ടലായിരുന്ന സ്റ്റേയകര്കേ്സ് കമ്പികള്‍ വെര്ട്ടി ക്കലാക്കി മാറ്റുക, വെന്റിലേറ്ററുകള്‍ സ്ഥാപിക്കുക, സ്ഥലം അടിസ്ഥാനമാക്കി സ്പ്രിംഗ്ലര്‍ സിസ്റ്റത്തിന്റെ പോയിന്റുകളുടെ എണ്ണം വര്ധി പ്പിക്കുക തുടങ്ങിയ പ്രവൃത്തികള്‍ പൂര്ത്തി യാക്കിയാല്‍ ഫയര്‍ എന്ഒങസി ലഭിക്കും. സമയബന്ധിതമായി പ്രവര്ത്തി കള്‍ നടത്തി ടെര്മി നല്‍ ആദായകരമാക്കി മാറ്റാത്തതില്‍ കെഎസ്ആര്ടിതസി ജീവനക്കാര്ക്കിാടയില്‍ നിന്നു തന്നെ പ്രതിഷേധങ്ങള്‍ ഉയര്ന്നു വന്നിരുന്നു. എന്നാല്‍ ടെര്മിനനലിന്റെ നിര്മാ‍ണ ഘട്ടത്തില്‍ തന്നെ കമ്പനി മെല്ലപോക്ക് നയമാണ് സ്വീകരിച്ചിരുന്നത്.
എഴുപത് കോടിയോളം ചെലവില്‍ പൂര്തീച് കരിച്ച ടെര്മിാനലിന്റെ പണി വൈകുന്നതോടെ സര്ക്കാിരിന് പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. 50 കോടി രൂപ തിരിച്ചടവില്ലാത്ത ഡെപ്പോസിറ്റും 50 ലക്ഷം രൂപ മാസ വാടകയ്ക്കുമാണ് മാക്ക് അസോസിയേഷന്‍ ടെന്ഡ്ര്‍ എടുത്തിരിക്കുന്നത്. ഇതില്‍ 20 കോടി രൂപ മാത്രമെ ഡിപ്പോസിറ്റ് ഇനത്തില്‍ കെടിഡിഎഫ്‌സിക്ക്്് നല്കിായിട്ടുള്ളൂ. ഫയര്‍ ആന്ഡ്ി സേഫ്റ്റി മാനദണ്ഡങ്ങള്‍ കെടിഡിഎഫ്‌സി പാലിക്കാത്തതിനാല്‍ കെട്ടി ടത്തിന്റെ നിര്മാറണം പൂര്ത്തീ കരിച്ചതിനു ശേഷമേ ബാക്കി പണം നല്കുെവെന്നാണ് കമ്പനിയുടെ നിലപാട്. പ്രതിമാസം അമ്പത് ലക്ഷം രൂപയുടെ വാടകയാണ് കെറ്റിഡിഎഫ്‌സിയുടെ അലംഭാവം മുലം കെഎസ്ആര്ടിറസിക്ക് നഷ്ടപ്പെടുന്നത്. പുതിയ ബില്ഡിംൂഗ് നിയമപ്രകാരമാണ് ഫയര്‍ ആന്ഡ്െ സേഫ്റ്റി ഇത്തരം നിര്ദേുശങ്ങള്‍ മുന്നോട്ട് വച്ചതെന്നാണ് കെടിഡിഎഫ്‌സിയുടെ വാദം. എന്നാല്‍ നിയമം പഴയതാണന്നും അത് പ്രാവര്ത്തിികമാക്കാന്‍ തുടങ്ങിയപ്പോഴുള്ള പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്നും അധികൃതര്‍ പറഞ്ഞു. ആകെ 3,89,000 ചതുരശ്രയടിയുള്ള കെട്ടിടത്തിന്റെ 2,18,716.23 ചതുരശ്രയടിയാണ് വ്യാപാര ആവശ്യത്തിന് നല്കുിന്നത്. നഗരത്തില്‍ തന്നെ ഏറ്റവും വലിയ വ്യാപാര സമുച്ചയങ്ങളില്‍ ഒന്നാകേണ്ട ടെര്മിതനലിന്റെ പ്രവര്‍ത്തി ഒന്നരവര്ഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണ്.

Leave a Reply