Home » സാമൂഹികം » വടക്കാഞ്ചേരി പീഡനം : സി പി എം വിശ്വസിക്കുന്നത് ഭാഗ്യലക്ഷ്മിയേയും,പാർവതിയെയും

വടക്കാഞ്ചേരി പീഡനം : സി പി എം വിശ്വസിക്കുന്നത് ഭാഗ്യലക്ഷ്മിയേയും,പാർവതിയെയും

പൊതുവെ രാഷ്ട്രീയ നേതാക്കൻമാർക്കെതിരേ ആരോപണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ അവരുടെ പാർട്ടികൾ പസംഘടനാപരമായി തന്നെ രംഗത്തു വരാറുണ്ട് .എന്നാൽ വടക്കാഞ്ചേരിയിൽ യുവതിയെ സി പി എം കൗൺസിലറും സംഘവും പീഡിപ്പിച്ചെന്ന പരാതിയിൽ സി പി എം അത്തരം ഒരു നിലപാടും എടുത്തില്ല .ഗൂഢാലോചനയാണ് ,രാഷ്ട്രീയ പ്രതികാരമാണ് എന്നൊക്കെ പറയാനും പ്രചരിപ്പിക്കാനും അവസരം ഉണ്ടായിരുന്നു .എന്നാൽ ആരോപണ വിധേയനായ ജയന്തിന്റ പ്രതികരണം അല്ലാതെ കാര്യമായ മറു പ്രതികരണങ്ങൾ ഉണ്ടായില്ല.

വിഷയം പൊതുജന മധ്യത്തിൽ എത്തിച്ച ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിയുടേയും ,നടിയും സാമൂഹ്യ പ്രവർത്തകയുമായ പാർവ്വതിയുടേയും ഉദ്ദേശ ശുദ്ദിയിൽ സിപിഎം നേതൃത്വത്തിനും .അണികൾക്കും സംശയം തെല്ലും ഇല്ലാത്തതാണ് ഈ നിലപാടിന്റ മുഖ്യ കാരണം .കൈരളി ടി വി യുമായും സി പി എം നേതൃത്വ മായും നല്ല ബദ്ധമുള്ള ആക്ടിവിസ്റ്റുകൾ കൂടിയായ ഇവരുടെ നിലപാടിനെ നല്ല വിശ്വാസത്തോടെയാണ് സി പി എം കാണുന്നത്. ഒപ്പം ഇത്തരം കാര്യങ്ങളിൽ കർക്കശ നിലപാട് എടുക്കണം എന്ന പിണറായി വിജയന്റ നിലപാടും പ്രധാനമായി .

Leave a Reply