Home » ന്യൂസ് & വ്യൂസ് » കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിനിധി രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിനിധി രജിസ്‌ട്രേഷൻ ആരംഭിച്ചു

ഇരുപത്തി ഒന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 5 മുതല്‍ ആരംഭിക്കും.25 ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. പ്രതിനിധി പാസിനുള്ള അപേക്ഷ ഐഎഫ്‌എഫ്‌കെയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.iffk.in ല്‍ നിന്നും ലഭിക്കും . കഴിഞ്ഞ വര്ഷത്തെ പോലെ തന്നെ 500 രൂപയാണ് ഇത്തവണയും അപേക്ഷ ഫീസ്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്ഡ് സമര്പ്പിച്ചാല്‍ വിദ്യാര്ത്ഥി കള്ക്ക് 300 രൂപയ്ക്ക് രജിസ്‌ട്രേഷന്‍ നടത്താം. പ്രതിനിധികളാകാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഓൺലൈനായും , ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത ചലാന്‍ ഉപയോഗിച്ച്‌ ഇന്ത്യയില്‍ എവിടെയുമുള്ള എസ് ബിടി ശാഖകളിലൂടെയും രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാം.
ഭിന്നലിംഗക്കാര്‍ക്ക് ഇത്തവണത്തെ മേളയില്‍ പ്രത്യേക പരിഗണന നല്‍കും. ഡെലിഗേറ്റ് രജിസ്‌ട്രേഷനുള്ള ഫോമില്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക കോളമുണ്ട്. തീയേറ്ററുകളില്‍ പ്രത്യേകം ടോയ്‌ലറ്റ് സൗകര്യവും ഒരുക്കും. ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചലച്ചിത്രങ്ങളുടെ പാക്കേജും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.
ഡിസംബര്‍ 9 മുതല്‍ 16വരെയാണ് ചലച്ചിത്രമേള. വിവിധ വിഭാഗങ്ങളിലായി നൂറ്റിഎണ്‍പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ‘പലായന’മാണ് ഇത്തവണത്തെ മേളയുടെ മുഖ്യവിഷയം. ഇത് വിഷയമാക്കിയ ചലച്ചിത്രങ്ങളുടെ പ്രത്യേക പാക്കേജും ഉണ്ടാവും. ഡോ: ബിജുവിന്റെ കാട് പൂക്കുന്ന നേരം, വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍നിന്ന് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.vidhu
readmore
ഐ.എഫ്.എഫ്.കെയുടെ ചരിത്രത്തിൽ ഇടം പിടിക്കാൻ ആദ്യ മലയാളി സംവിധായിക……http://www.calicutjournal.com/6290/manhole-iffk-vidhuvincent

Leave a Reply