Home » എഡിറ്റേഴ്സ് ചോയ്സ് » പ്ലീനത്തിന് കഴിയാത്തത് ഭരണത്തിന് കഴിയുമോ?

പ്ലീനത്തിന് കഴിയാത്തത് ഭരണത്തിന് കഴിയുമോ?

സംഘടനാപരമായ ശുദ്ധീകരണം ലക്ഷ്യം വച്ച് സി പി എം പാലക്കാട് നടത്തിയ പ്ലീനം അതിന്റെ ലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടു എന്ന വിമർശനം സജീവമാണ്. എന്നാൽ പാർടി സെക്രട്ടറി എന്ന നിലയിൽ പ്ലീനത്തിലൂടെ കഴിയാത്തത് മുഖ്യമന്ത്രി എന്ന നിലയിൽ ഭരണത്തിലൂടെ നടപ്പിലാക്കുകയാണോ പിണറായി വിജയൻ എന്ന് തോന്നിപ്പിക്കുകയാണ് സമീപകാല സംഭവ വികാസങ്ങൾ.

ഭരണത്തിന്റെ പ്രതിച്ഛായ നിലനിർത്തുക മാത്രമല്ല, ദുഷ്പ്രവണതകളിൽ പെടാതിരിക്കാനുള്ള ജാഗ്രത പാർടി സഖാക്കൾക്ക് പകർന്ന് നല്ലുക എന്നതും കർക്കശ നിലപാടുകൾ എടുക്കാൻ പിണറായിയെ പ്രേരിപ്പിച്ചു എന്നാണ് സൂചനകൾ.

അഴിമതി, സ്വജനപക്ഷപാതം, റിയൽ എസ്റ്റേറ്റ് ബന്ധം, അന്ധവിശ്വാസങ്ങൾ, അനാശാസ്യ പ്രവർത്തികൾ എന്നിങ്ങനെ എല്ലാ അന്യ വർഗ്ഗ, ചിന്താഗതികളെയും പാർട്ടി സഖാക്കളിൽ നിന്നും, ഘടകങ്ങളിൽ നിന്നും മാറ്റി നിർത്താനുള്ള കാര്യങ്ങളായിരുന്നു പ്ലീനം ചർച്ച ചെയ്തത്.ഇതിന്റെ ഭാഗമായി ചില തീരുമാനങ്ങൾ എടുത്ത് കീഴ്ഘടകങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ പൊതു ജനശ്രദ്ധയിലേക്ക് വരുന്ന ഒരു മാറ്റവും പിന്നീട് ഉണ്ടായില്ല
പിണറായി മുഖ്യമന്ത്രിയായ ശേഷം സർക്കാറിന്റെ ഇമേജ് വർദ്ധിപ്പിച്ച കാര്യങ്ങളിൽ പ്രധാനമായത് സി പി എം ന്റെ നേതാക്കൾക്കെതിരെ ഉണ്ടായ തിരുത്തൽ നടപടികളാണ്.sk സ്വജനപക്ഷപാത വിഷയത്തിൽ ഇ പി ജയരാജനെതിരെയും, തട്ടിക്കൊണ്ടു പോകൽ ആരോപണത്തിൽ കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെയും, വടക്കാഞ്ചേരി പീഡനത്തിൽ ജയന്തിനെതിരെയും കർശന നടപടികളും, അന്വേഷണവും ഉണ്ടായി.
ഇത്തരം നിലപാട് സർക്കാറിന്റെ ഇമേജ് മാത്രമല്ല, സി പി എം ലെ തിരുത്തൽ നടപടികളെയും ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ

Leave a Reply