Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് 5 ബാങ്ക് വിളി കഴിയാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് നിര്‍ദ്ദേശിച്ച തങ്ങള്‍ അറസ്റ്റില്‍

കോഴിക്കോട് 5 ബാങ്ക് വിളി കഴിയാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് നിര്‍ദ്ദേശിച്ച തങ്ങള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് 5 ബാങ്ക് വിളി കഴിയാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് നിര്‍ദ്ദേശിച്ച തങ്ങള്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസവ ശേഷം യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാലാണ് ഇവരെ കസ്റ്റഡിയില്‍ എടുക്കാതിരുന്നത്. എന്നാല്‍ വൈകാതെ ഇവരേയും കസ്റ്റഡിയില്‍ എടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
നവജാത ശിശുവിന് അഞ്ച് ബാങ്ക് വിളിക്ക് ശേഷം മാത്രമേ മുലപ്പാല്‍
നല്‍കാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയത് കളന്തോട് ഹൈദ്രോസ് തങ്ങളായിരുന്നു.പൊലീസും ചെല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഇടപെട്ട് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും അബൂബക്കര്‍ വഴങ്ങിയില്ല.ബുധനാഴ്ച ജനിച്ച കുഞ്ഞിന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15 ന് മാത്രമാണ് മുലപ്പാല്‍ നല്‍കിയത്. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ രണ്ട് മണിയോടെയാണ് ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം
നല്‍കിയത്. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കുട്ടിയുടെ പിതാവ് ഇത് തടഞ്ഞു.ഇത് നവജാത ശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും യുവാവ് വഴങ്ങിയില്ല. കുഞ്ഞിന് അഞ്ച് നേരത്തേ ബാങ്ക് കഴിയാതെ മുലപ്പാല്‍ കൊടുക്കരുതെന്നും ജപിച്ച് ഊതിയ വെള്ളം മാത്രമേ നല്‍കാവൂ എന്നും യുവാവ് വാശി പിടിക്കുകയായിരുന്നു.

Leave a Reply