Home » നമ്മുടെ കോഴിക്കോട് » സര്‍ക്കാര്‍ വകുപ്പുകള്‍ തര്‍ക്കത്തില്‍; കക്കയത്ത് വിനോദസ‍‍‍ഞ്ചാരികള്‍ കുറയുന്നു

സര്‍ക്കാര്‍ വകുപ്പുകള്‍ തര്‍ക്കത്തില്‍; കക്കയത്ത് വിനോദസ‍‍‍ഞ്ചാരികള്‍ കുറയുന്നു

വിനോദസഞ്ചാരരംഗത്ത് കുതിച്ചുചാട്ടത്തിനായി പുതുവഴികള്‍ തേടുന്ന മലബാറിന് ഇരുട്ടടിയായി വനം വകുപ്പും കെഎസ്ഇബിയും തമ്മിലുള്ള തര്‍ക്കം. തര്‍ക്കം മൂലം കക്കയത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനേ കുറഞ്ഞു. ഹൈഡല്‍ ടൂറിസം സെന്ററിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. ടുറിസം സെന്ററിനുസമീപത്തെ കൗണ്ടറില്‍ പണം അടച്ച് ടിക്കറ്റ് എടുക്കാത്തവരെ ഇവിടേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് വനം വകുപ്പ് നിലപാടെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കെഎസ്ഇബിയുടെയും വനം വകുപ്പിന്റേയും കൗണ്ടറുകളാണ് ഇവിടെ പ്രവര്ത്തി ക്കുന്നത്. വനം വകുപ്പ് സന്ദര്‍ശകരില്‍ നിന്നും 40 രൂപ ഈടാക്കുമ്പോള്‍ കെ.എസ്ഇബി 20 രൂപയും ഈടാക്കുന്നു.
പദ്ധതിക്ക് കീഴിലെ ബോട്ടിംഗ് സെന്റര്‍ പ്രവര്ത്തി ക്കുന്നതുള്പ്പെടെയുള്ള ഭൂപ്രദേശം വനംവകുപ്പിന്റേതാണെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ നിന്നു ഇടക്കാല ഉത്തരവ് സമ്പാദിച്ച് കെഎസ്ഇബി ബോട്ട് സര്വീ്സ് പുനരാരംഭിക്കുകയായിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി വൈദ്യുതിവകുപ്പും വനംവകുപ്പും തമ്മില്‍ വര്ഷലങ്ങളായി നിലനില്ക്കു ന്ന തര്ക്കം ഇപ്പോഴും തുടരുകയാണ്. പദ്ധതിപ്രദേശം ഉള്ക്കൊ ള്ളുന്ന ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ 283.8585 ഹെക്ടര്‍ ഭൂമിയുടെ അവകാശി വനംവകുപ്പാണെന്നാണ് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ഇവിടുത്തെ കെഎസ്ഇബിയുടെ ബോട്ട് സര്വീടസ് തടസപ്പെടരുതെന്നും ഉത്തരവില്‍ പറയുന്നു.
കെഎസ്ഇബിയുടെ ഘടകവിഭാഗമായ കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ കഴിഞ്ഞ വര്ഷംഡ സെപ്റ്റംബറിലാണ് കക്കയം ഡാം പ്രദേശത്ത് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ”മലബാര്‍ ഹേവന്‍’ എന്ന പേരില്‍ ബോട്ടിംഗ് സെന്ററുള്പ്പൊടെ പദ്ധതികളാരംഭിച്ചത്.
എന്നാല്‍, കക്കയം ഡാമെിന്റ റിസര്വോായര്‍ ഉള്ക്കൊശള്ളുന്ന പ്രദേശം മലബാര്‍ വൈല്‌്്കലൈഫ് സാങ്ച്വറിയില്‍ ഉള്പ്പെൊട്ടതാണെന്നും 1972ലെ വന്യജീവി സംരക്ഷണനിയമം, 1981ലെ വന സംരക്ഷണനിയമം എന്നിവ പ്രകാരം എല്ലാ ടൂറിസം പരിപാടികളും നിര്ത്തി വെക്കണമെന്നുമാവശ്യപ്പെട്ട് കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തിരുവനന്തപുരത്തെ ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്ക്ക് കത്ത് നല്കിവയിരുന്നു. ഇത് ചോദ്യംചെയ്ത് ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്ജിൈ പരിഗണിച്ചാണ് ഇരുവിഭാഗങ്ങളില്നിടന്ന് വാദംകേട്ട് തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നത്. ജില്ലാ ഭരണകൂടം വനം വകുപ്പിന് അനുകൂലമായി ഉത്തരവിറക്കി. അതേസമയം തന്നെ ഹൈഡല്‍ ടൂറിസം സെന്ററിന്റെ പ്രവര്ത്ത നം യാതൊരുകാരണവശാലും തടസപ്പെടരുതെന്നും ഉത്തരവില്‍ പറയുന്നു.
ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകവേയാണ് ഫീസുമായി ബന്ധപ്പെട്ട തര്ക്കംസ ഉടലെടുത്തത്. ടൂറിസ്റ്റ് സെന്ററിന് സമീപത്ത് കൗണ്ടര്‍ സ്ഥാപിച്ച് വിനോദസഞ്ചാരികളില്‍ നിന്നും 40 രൂപ ടിക്കറ്റ് ചാര്ജാ്യി ഈടാക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു. 40 രൂപ വനം വകുപ്പും 20 രൂപ കെഎസ്ഇബിയും ഈടാക്കാന്‍ തുടങ്ങിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. തുടര്ന്ന് പേരാമ്പ്ര പോലീസ് എത്തി പ്രവേശനം താല്കാങലികമായി നിര്ത്തിിവയ്ക്കാന്‍ നിര്ദേ്ശിച്ചു. ഫീസ് ഏര്പ്പെംടുത്താന്‍ അധികാരം ആര്ക്കെകന്നതാണ് ഇപ്പോള്‍ ഉയര്ന്നു വന്നിരിക്കുന്ന പ്രശ്‌നം. തങ്ങള്ക്ക്് ഫീസ് നല്കാ്തെ കക്കയത്തേക്ക് ഒരു വിനോദസഞ്ചാരിയെയും കടത്തിവിടേണ്ടെന്ന നിലപാട് വനം വകുപ്പ് അധികൃതര്‍ എടുത്തു.
വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ താല്കാലികമായി അടച്ചുപൂട്ടികഴിഞ്ഞു. എന്നാല്‍ കെഎസ്ഇബിയുടെ ബോട്ട് സര്വീസ് ഇപ്പോഴും നടക്കുന്നുണ്ട്.എന്ട്ര്ന്സ്് ഫീസ് വാങ്ങാതെയാണ് താല്കാുലികമായി ബോട്ട് സര്വീ്സ് നടത്തുന്നത്. ബോട്ട്‌സര്വീകസാണ് കക്കയത്തെ പ്രധാന വരുമാനമാര്ഗംസ. വനം വകുപ്പിനുകീഴിലുള്ള ഉരക്കുഴിയും ഇവിടെ വിനോദസഞ്ചാരികളെ ആകര്ഷിവക്കുന്ന കേന്ദ്രമാണ്. എന്നാല്‍ ഇവിടുത്തെ തൂക്കുപാലം ആരാലും ശ്രദ്ധിക്കപ്പെടാതെ നശിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply