Home » ന്യൂസ് & വ്യൂസ് » ചരിത്രമായി ‘പുലിമുരുകന്‍’; 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള സിനിമ

ചരിത്രമായി ‘പുലിമുരുകന്‍’; 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള സിനിമ

മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകന്‍’ 100 കോടി കളക്ഷന്‍ ലഭിച്ച ആദ്യ മലയാള ചിത്രമായി. 15 കോടിയോളം വിവിധ റൈറ്റ്‌സിലൂടെ നേടിയ ചിത്രത്തിന്റെ വിദേശത്തെ കളക്ഷന്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ബിസിനസ്സ് 100 കോടി കവിയും. റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് ഈ നേട്ടം.07tvfr_polimurugha_3035513g

പുലിമുരുകന്‍ 100 ക്ലബിലെത്തിയെന്ന വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ മോഹന്‍ലാല്‍ പങ്കുവെച്ചു. സംവിധായകന്‍ വൈശാഖ്, നിര്‍മാതാവ് ്മിച്ചന്‍ മുളകുപാടം, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍, തിരക്കഥാകൃത്ത് ഉദയ കൃഷ്ണ, ഛായാഗ്രഹന്‍ ഷാജി തുടങ്ങിയ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മോഹന്‍ലാല്‍ നന്ദി അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ മാത്രമായി 65 കോടിയോളം രൂപ സിനിമ നേടിക്കഴിഞ്ഞു. യുഎഇയില്‍ നിന്ന് 3 ദിവസം കൊണ്ട് 13 കോടിക്കു മുകളില്‍ നേടി സിനിമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു അമേരിക്ക, യൂറോപ്പ്, എന്നിവടങ്ങളിലും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്. ആദ്യദിന കളക്ഷന്‍, ആദ്യ വാര കളക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെ റെക്കോര്ഡു്കള്‍ പലതും പുലിമുരുകന്‍ തിരുത്തിക്കുറിച്ചു.
കേരളത്തില്‍ മാത്രമായി 65 കോടിയോളം രൂപ സിനിമ നേടിക്കഴിഞ്ഞു. യുഎഇയില്‍ നിന്ന് 3 ദിവസം കൊണ്ട് 13 കോടിക്കു മുകളില്‍ നേടി സിനിമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു അമേരിക്ക, യൂറോപ്പ്, എന്നിവടങ്ങളിലും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്. ആദ്യദിന കളക്ഷന്‍, ആദ്യ വാര കളക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെ റെക്കോര്ഡുകള്‍ പലതും പുലിമുരുകന്‍ തിരുത്തിക്കുറിച്ചു.ടോമിച്ചന്‍ മുളകുപാടമാണ് പുലിമുരുകന്റെ നിര്‍മ്മാതാവ്. ഉദയകൃഷ്ണ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്തത് പീറ്റര്‍ ഹെയ്‌നാണ്

Leave a Reply