Home » നമ്മുടെ കോഴിക്കോട് » ചലച്ചിത്രോത്സവത്തിന് മുന്നോടിയായിട്ടുള്ള ടൂറിങ് ടാക്കീസ് ഒമ്പതിനും പത്തിനും കോഴിക്കോട്ട്

ചലച്ചിത്രോത്സവത്തിന് മുന്നോടിയായിട്ടുള്ള ടൂറിങ് ടാക്കീസ് ഒമ്പതിനും പത്തിനും കോഴിക്കോട്ട്

തിരുവനന്തപുരത്ത് ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു മുന്നോടിയായി കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വരെ നടക്കുന്ന ടൂറിങ് ടാക്കീസ് നാളെയും മറ്റന്നാളും കോഴിക്കോട്ട് പര്യടനം നടത്തും. നാളെ കോഴിക്കോട് എന്‍ജിഒ യൂണിയന്‍ ഹാളിലും മറ്റന്നാള്‍ മാത്തറയിലുമാണ് ചലച്ചിത്രോല്‍സവം നടത്തുക.
എന്‍ജിഒ യുണിയന്‍ ഹാളില്‍ നടക്കുന്ന മേളയില്‍ നാല് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഈയിടെ അന്തരിച്ച വിഖ്യാത സംവിധായകന്‍ ആന്ദ്രേ വൈദയ്ക്കു ആദരാഞ്ജലിയായി ആഷസ് ആന്‍ഡ് ഡയമണ്ട്‌സ് രാവിലെ 11നും ലോക സിനിമയിലെ ഇതിഹാസമായ ജാപ്പനീസ് സംവിധായകകന്‍ അകിര കുറസോവയുടെറാപ്‌സഡി ഇന്‍ ഓഗസ്റ്റ് ഉച്ചയ്ക്ക് 1.30നും വീട്ടു തടങ്കലില്‍ കഴിയുന്ന ഇറാന്‍ ചലച്ചിത്രകാരന്‍ ജാഫര്‍ പനാഹിയുടെ ടാക്‌സി വൈകിട്ട് മൂന്നരയ്ക്കും പ്രദര്‍ശിപ്പിക്കും. വൈകിട്ട് അഞ്ചിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം കഴിഞ്ഞ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ലഭിച്ച ജയരാജ് സംവിധാനം ചെയ്ത മലയാള സിനിമയായ ഒറ്റാല്‍ പ്രദര്‍ശിപ്പിക്കും.trap-story_647_121215080730
മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റി, അശ്വിനി ഫിലിം സൊസൈറ്റി, പ്രസ് ക്ലബ് ഫിലിം സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ചലച്ചിത്രോല്‍സവം നടക്കുക

Leave a Reply