Home » ന്യൂസ് & വ്യൂസ് » വടക്കാഞ്ചേരി ബലാത്സംഗം: ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു

വടക്കാഞ്ചേരി ബലാത്സംഗം: ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു

വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ മുന്‍ സ്പീക്കറും സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ.രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

തൃശൂര്‍ സിറ്റി പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ പി.ബി. ബാബുരാജ് സംഭവത്തെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983 ഡിസംബറില്‍ വരുത്തിയ ഭേദഗതിയില്‍ 228 (എ) വകുപ്പനുസരിച്ച് അന്വേഷണത്തിനിടെയോ വിചാരണവേളയിലോ പീഡനത്തിനിരയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. ഇതു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

കേസെടുത്തതോടെ രാധാകൃഷ്ണന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ദൃശ്യമാധ്യമങ്ങളിലൂടെയുള്ള രാധാകൃഷ്ണന്റെ പ്രസ്താവനയുടെ സി.ഡിയും പൊലീസ് പരിശോധിക്കും. സംഭവത്തില്‍ രാധാകൃഷണനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Leave a Reply