Home » ഇൻ ഫോക്കസ് » സി അയ്യപ്പന്‍റെ സ്മരണകളുണർത്തി കാവൽഭൂതം അരങ്ങിലുണർന്നു

സി അയ്യപ്പന്‍റെ സ്മരണകളുണർത്തി കാവൽഭൂതം അരങ്ങിലുണർന്നു

കോഴിക്കോട്; മലയാളികളുടെ ചെറുകഥാ ലോകത്ത് വേറിട്ട ശബ്ദമായിരുന്നു സി അയ്യപ്പന്‍റെ കഥയുടെ നാടകാവിഷ്‌ക്കാരം കാവൽ ഭൂതം കോഴിക്കോട് ടൗൺ ഹാളിൽ അരങ്ങേറി.കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ സെക്കുലർ ഫോറമാണ് പരിപാടി സംഘടിപ്പിച്ചത് കെ കെ വിജേഷാണ് നാടകം സംവിധാനം ചെയ്തത്. നാടകത്തോടനുബന്ധിച്ചു സി അയ്യപ്പന്‍റെ കഥകളെ കുറിച്ചുള്ള ചർച്ചയിൽ ദിലീപ് രാജ് എം ഡി മനോജ് ഗുലാബ് ജാൻ തുടങ്ങിയവർ സംസാരിച്ചു

ദളിത് വായനകൾ വീണ്ടെടുത്ത എഴുത്തുകാരനായിരുന്നു സി അയ്യപ്പൻ. കേരളത്തിനു പുറത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കഥാകൃത്തുക്കളില്‍ ഒരാള്‍ അയ്യപ്പനാണ്. എന്നാല്‍ കേരളത്തിലെ അക്കാദമിക ചര്‍ച്ചകള്‍ ഇപ്പോഴും നവോത്ഥാനകാല സാഹചര്യങ്ങളില്‍ മാത്രം വട്ടമിട്ടിരിക്കുന്ന അവസ്ഥയിലാണ് അയ്യപ്പനെപ്പോലുള്ളവര്‍ തിരസ്‌കരിക്കപ്പെടുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം വളരെ ശക്തമായി നര്‍മം കലര്‍ന്ന ഭാഷയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഇത് ചര്‍ച്ച ചെയ്യാന്‍ കേരളീയ സമൂഹം തയ്യാറായില്ല. യാഥാര്‍ഥ്യത്തിന്റെയും ഭ്രമാത്മകതയുടെയും ഇടയില്‍ നിന്നുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഷ അയ്യപ്പന്‍ കഥകളില്‍ കാണാനാകും. രചനകളിലൂടെ സാഹിത്യരചനയാണോ ചരിത്രരചനയാണോ നിര്‍വഹിച്ചിരിക്കുന്നതെന്ന് സംശയിക്കുന്ന തരത്തില്‍ പ്രസക്തമാണ് അയ്യപ്പന്‍ കഥകളുടെ സാമൂഹികാന്തരീക്ഷം220px-%e0%b4%b8%e0%b4%bf-_%e0%b4%85%e0%b4%af%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%bb

എറണാകുളം ജില്ലയിലെ കീഴില്ലത്തതാണ് സി അയ്യപ്പൻറെ ജനനം ശ്രീശങ്കര വിദ്യാപീഠം, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1978 മുതൽ വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു. മലപ്പുറം ഗവ. കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. 2011 ആഗസ്റ്റിൽ അന്തരിച്ചു
ഉച്ചയുറക്കത്തിലെ സ്വപ്‌നങ്ങൾ , ഞണ്ടുകൾ ,സി അയ്യപ്പന്റെ കഥകൾ, തുടങ്ങിയവയാണ് പ്രധാന കൃതികൾ

Leave a Reply