ജില്ലയിലെ ചരിത്രപ്രധാനമായ കടൽത്തീരം ആണ് കാപ്പാട് . പോർച്ചുഗീസ് കപ്പിത്താനായ വാസ്കോ ഡ ഗാമയുടെ മ ഇവിടെ കപ്പലിറങ്ങി എന്നപേരിൽ ഈ തീരം പ്രസിദ്ധമാണ് ഈ കാരണംകൊണ്ടും കടലിന്റെ ഭംഗി ആസ്വദിക്കാനും ഈ തീരത്തെത്തുന്നവർ ഏറെയാണ്.
കാപ്പാടുതീരത്ത് കോടികള്‍ മുടക്കിനിര്‍മിച്ച സൗന്ദര്യവത്കരണപദ്ധതികള് സംരക്ഷിക്കാന്‍ നടപടിയാകുന്നു. നശിച്ചുകൊണ്ടിരുന്ന കമാനങ്ങളും ഇരിപ്പിടങ്ങളും പുനഃസ്ഥാപിക്കുന്ന നടപടികളാണ് തുടങ്ങിയത്. സംസ്ഥാന ടൂറിസംവകുപ്പ് 5.32 കോടിരൂപ ചെലവഴിച്ചാണ് സൗന്ദര്യവത്കരണനടപടിയെടുത്തത്. എന്നാല്‍, ആവശ്യമായ തുടര്സംരക്ഷണനടപടികള് ഇല്ലാത്തതിനാല്‍ കാപ്പാട് തീരത്തിന്റെ മോടിയും പകിട്ടും നഷ്ടമാകുകയാണ്.
നടപ്പാത, പവലിയന്, വൈദ്യുതി അലങ്കാരവിളക്കുകള്‍, ടൈല്‍സ് പതിച്ച ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം സ്ഥാപിച്ചിരുന്നെങ്കിലും ഇവയെല്ലാം നാശത്തിന്റെ വക്കിലായിരുന്നു. തെരുവുവിളക്കുകളും കത്തുന്നില്ല. തീരത്തുസ്ഥാപിച്ച ടൈലുകള്‍ പലതും ഇളകിപ്പോയി. വാട്ടര്‍ടാങ്കുകളില്‍ മാലിന്യം നിറഞ്ഞു. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍പോലും നിറവേറ്റാന്‍ സൗകര്യമില്ല. ഈ ഘട്ടത്തിലാണ് തീരത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.
