Home » ഇൻ ഫോക്കസ് » മിശ്ര വിവാഹിതര്‍ക്ക് തണലേകാൻ ഒരു കോഴിക്കോടൻ ഗ്രാമം
Wedding 5-3-09 Clise mansion, Hindu

മിശ്ര വിവാഹിതര്‍ക്ക് തണലേകാൻ ഒരു കോഴിക്കോടൻ ഗ്രാമം

കോഴിക്കോട് ജില്ലയിലെ അരിക്കുളം പഞ്ചായത്തിലെ കാരയാട് ഗ്രാമം ശ്രദ്ധേയമാകുന്നത് മിശ്ര വിവാഹിതര്‍ക്കും മത രഹിത വിവാഹങ്ങള്‍ക്കും നല്‍കുന്ന സ്‌നേഹവും കരുതലും കൊണ്ടാണ്. 52ഓളം മത രഹിത, മിശ്ര വിവാഹ ദമ്പതികളാണ് ഇപ്പോള്‍ ഈ ഗ്രാമത്തിലുള്ളത്.മത രഹിത വിവാഹങ്ങള്‍ക്ക് തയ്യാറാകുന്നവരെ സംരക്ഷിക്കാന്‍ ഈ ഗ്രാമം മുഴുവന്‍ തയ്യാറാകുന്നു. നിലവില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെങ്കിലും മത ജാതി വര്‍ഗീയ സംഘടനകള്‍ സമൂഹത്തില്‍ മുന്‍കൈ നേടാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്ന് പികെ അന്‍സാരി പറഞ്ഞു. മത രഹിത വിവാഹങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതിന്റെ പ്രധാന സംഘാടകരിലൊരാളാണ് അന്‍സാരി. കരയാട് ഗ്രാമത്തിലെ മിശ്ര-മത രഹിത ദമ്പതികളുടെ കൂട്ടായ്മ ഒക്ടോബര്‍ 31ന് നടന്നിരുന്നു. അടുത്ത കൂട്ടായ്മ ഡിസംബറില്‍ നടക്കും.നിരവധി വിവാഹങ്ങള്‍ കരയാടിലെ ഈ കൂട്ടായ്മ മുന്‍കൈയ്യെടുത്ത് നടത്തിക്കൊടുക്കാറുണ്ട്. അടുത്ത് ഒരു മുസ്ലിം യുവാവ് തിരുവല്ലയില്‍ നിന്നുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ സ്‌പെഷ്യല്‍ മാര്യേജ് നിയ പ്രകാരം വിവാഹം കഴിച്ചിരുന്നു. സിപിഐഎമ്മിന്റെയും കോടതി ഉത്തരവിന്റെയും സഹായം വിവാഹത്തിനുണ്ടായിരുന്നു.ഗ്രാമത്തിന്റെ മതേതര സംസ്‌ക്കാരം മത രഹിത, മിശ്ര വിവാഹിതര്‍ക്ക് മുന്നോട്ട് പോകാനുള്ള ഉണര്‍വേകുന്നുവെന്നും അന്‍സാരി പറഞ്ഞു

Leave a Reply