Home » ഇൻ ഫോക്കസ് » കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും ബാങ്കുകളെക്കുറിച്ചും നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരം- മുഖ്യ മന്ത്രി

കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും ബാങ്കുകളെക്കുറിച്ചും നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരം- മുഖ്യ മന്ത്രി

കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും ബാങ്കുകളെക്കുറിച്ചും അപകീര്ത്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് കൊണ്ട് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് തീര്ത്തും നിര്ഭാഗ്യകരമാമാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. ഈ ജനതയുടെ സ്വപ്നങ്ങളും പോരാട്ടങ്ങളുമായും സംസ്ഥാനചരിത്രവുമായും ഇഴപിരിഞ്ഞു കിടക്കുന്ന നീണ്ട ചരിത്രമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങക്കുള്ളതെന്നും അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
മുഖ്യ മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ
കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതിനോട് അനുകൂലമായ നിലപാടാണ് ഗവണ്മെിന്റിനുള്ളത്. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ രാജ്യത്ത് സാധാരണാവസ്ഥ പുനഃസ്ഥാപിക്കുവാന്‍ ഇനിയും ആഴ്ചകള്‍ എടുക്കും. എങ്കിലും സംസ്ഥാനത്തെ ജനങ്ങള്ക്ക് ഇത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുവാനുള്ള എല്ലാ ശ്രമങ്ങളും സര്ക്കാ ര്‍ നടത്തും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില ഗൗരവതരമായ വിഷയങ്ങള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. നടപടികള്‍ സുഗമമായും ഫലപ്രദമായും നടത്തുവാനും ജനജീവിതത്തെ അധികം ബാധിക്കാതെയിരിക്കുവാനും ഇത് അത്യാവശ്യമാണ്.
കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും ബാങ്കുകളെക്കുറിച്ചും അപകീര്ത്തിചപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് കൊണ്ട് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് തീര്ത്തും നിര്ഭാ ഗ്യകരമാണ്. ഈ ജനതയുടെ സ്വപ്നങ്ങളും പോരാട്ടങ്ങളുമായും സംസ്ഥാനചരിത്രവുമായും ഇഴപിരിഞ്ഞു കിടക്കുന്ന നീണ്ട ചരിത്രമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്ക്കു ള്ളത്. കേരളത്തിലുടനീളം 1551 പ്രാഥമിക കാര്ഷിാക സഹകരണ സംഘങ്ങളുണ്ട്. പതിനാല് ജില്ലാ സഹകരണ ബാങ്കുകളില്‍ ആണ് ഇവയെല്ലാം തന്നെ സംയോജിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കാര്ഷിപക-ചില്ലറ വ്യാപാര പ്രവര്ത്ത്നങ്ങളുടെ നെടുന്തൂണായ സഹകരണ സംഘങ്ങള്‍ സാധാരണ ബാങ്കിങ്ങ് സംവിധാനത്തിന്റെ വെളിയിലാണ് പ്രവര്ത്തി ക്കുന്നത്. സഹകാരികളുടേതായി ഈ സ്ഥാപനങ്ങളില്‍ ഏകദേശം 75000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ ഉണ്ട്. എന്നിട്ടും പഴയ നോട്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ നടത്തുവാനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ ഈ സ്ഥാപനങ്ങള്ക്ക്ം ലഭ്യമാക്കിയിട്ടില്ല. പഴയ കറന്സിക നോട്ടുകള്‍ സ്വീകരിക്കുവാനും മാറ്റിയെടുക്കുവാനുമുള്ള അനുവാദം ജില്ലാ സഹകരണ ബാങ്കുകള്ക്ക്റ നല്കേുണ്ടതുണ്ട്. എല്ലാ സഹകരണ സ്ഥാപനങ്ങള്ക്കും ബാങ്കുകളില്‍ നിന്ന് അവയുടെ പ്രവര്ത്തളനങ്ങള്ക്ക് ആവശ്യമായ തുക പിന്വഅലിക്കുവാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്.
സംസ്ഥാന ബസ് ട്രാന്സ്പോങര്ട്ട കോര്പ റേഷനുകള്ക്കും ശ്മശാനങ്ങള്ക്കും പാല്‍ ബൂത്തുകള്ക്കും പഴയ നോട്ടുകള്‍ വഴി ഇടപാടുകള്‍ നടത്തുവാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി (11 നവംബര്‍ 2016) സുഗമവും ക്രമമായതുമായ മാറ്റത്തിന് അപര്യാപ്തമാണ്. അതുകൊണ്ട് ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി 18 നവംബര്‍ 2016 ആക്കേണ്ടതാണ്. ഈ തീയതി പിന്നീട് പുനഃപരിശോധിക്കാവുന്നതാണ്. ചെറിയ തുകയ്ക്കുള്ള കറന്സിികള്‍ പിന്വ ലിക്കുവാന്‍ ഈ സ്ഥാപനങ്ങള്ക്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പരിധി അവരുടെ ആവശ്യങ്ങള്ക്ക് അനുസരിച്ച് ഒത്തുപോകുന്ന ഒന്നല്ല. ഇതിനു കഴിയില്ലെങ്കില്‍, തുക സംസ്ഥാന ട്രഷറിയില്‍ അടയ്ക്കുവാനും സംസ്ഥാന ട്രഷറിയെ ബാങ്കില്‍ അടയ്ക്കുവാനും അനുവദിക്കണം.
സംസ്ഥാന വൈദ്യുതി ബോര്ഡ് , ജല അതോറിറ്റി പോലെയുള്ള സേവനങ്ങള്‍, സംസ്ഥാന സാമ്പത്തിക സ്ഥാപനങ്ങള്‍ (ഉദാഹരണത്തിന് KFC, KSFE) തുടങ്ങിയ സ്ഥാപനങ്ങളെയും പഴയ കറന്സിാ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുവാന്‍ അനുവദിക്കണം. സംസ്ഥാന ട്രഷറികള്ക്കും പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ സംസ്ഥാനത്തെ ട്രഷറി പ്രവര്ത്ത നങ്ങള്‍ നിശ്ചലാവസ്ഥയിലാകും. ട്രഷറികളില്‍ കൂടി നടന്നുകൊണ്ടിരുന്ന പണമിടപാടുകള്‍ അനുവദിച്ചില്ലെങ്കില്‍ അത് സംസ്ഥാന ഭരണസംവിധാനത്തിന്റെ തകര്ച്ചുയ്ക്ക് വഴിവെക്കും.
പിന്വവലിക്കപ്പെട്ട കറന്സിക നോട്ടുകള്‍ സ്വീകരിക്കുവാന്‍ അനുമതിയുള്ള സ്ഥാപാങ്ങള്ക്ക്ട അതിനുള്ള അനുമതിയുണ്ട് എന്ന് റിസര്വ്ു ബാങ്ക് ഓഫ് ഇന്ത്യയുടെ സര്ക്കു ലറിലോ ഗസറ്റ് വിജ്ഞാപനത്തിലോ പറയുന്നില്ല. ആയതിനാല്‍ ഗസറ്റ് വിജ്ഞാപനത്തില്‍ വേണ്ട തിരുത്തലുകള്‍ കൊണ്ടുവരേണ്ടതുണ്ട്.
പൊതുജനം നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്ക്കാ്രും റിസര്വ്ി ബാങ്കും അടിയന്തരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply