Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട് വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമംഗലത്ത് കിഴക്കെ പറമ്പിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പ്രേമന്റെ ഭാര്യ പള്ളിയില്‍ രജനി (48)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഗോവിന്ദപുരം ദേശപോഷിണി വായനശാലക്ക് സമീപം കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിലെത്തിയ രജനിയുടെ മകന്‍ രാഹുല്‍ മുറിയി രക്തം തളംകെട്ടികിടക്കുന്നതാണ് കാണുന്നത്. തുടര്‍ന്ന് രക്തക്കറപുരണ്ട കാല്‍പ്പാട് ശ്രദ്ധയില്‍പ്പെടുകയും ഇത് പിന്തുടര്‍ന്ന് കിണറ്റിനടുത്തെത്തിയ മകന്‍ അമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയുമായിരുന്നു. ആള്‍മറയുള്ള കിണറില്‍ മുകള്‍ഭാഗം കമ്പിവലയിട്ട് മറച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ മുൃതദേഹം എങ്ങിനെ കിണറ്റിലെത്തി എന്ന സംശയവും ഉയരുകയാണ്. രജനിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. കഴുത്തിന്റെ മുന്‍വശത്ത് താടിയെല്ലിന് താഴെ മാരകമായ മുറിവും സംഭവിച്ചട്ടുണ്ട്. കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്.
വീടിന്റെ സ്വീകരണമുറിയിലെ കട്ടിലിനോട് ചേര്‍ന്ന് നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. ഇവിടെനിന്ന് അടുക്കളവാതില്‍ വഴി കിണര്‍ വരെയുള്ളയിടത്തേക്ക് രക്തംപുരണ്ട കാല്‍പ്പാടുകളുമുണ്ട്.

രജനിയുടെ ഭര്‍ത്താവ് പ്രേമന്‍ കാര്‍ ഡ്രൈവറാണ്. അഞ്ച് വര്‍ഷത്തോളമായി പ്രേമനും കുടുംബവും ഗോവിന്ദപുരത്ത് താമമസത്തിനെത്തിയിട്ട്. പ്രേമന്‍ വീട്ടിലില്ലാത്ത സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്.രജനി താമസിക്കുന്ന വീടിന്റെ പുറകിലും ഇടതുവശത്തും ആളൊഴിഞ്ഞ പറമ്പാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുതല്‍ തൊട്ടടുത്തുള്ള വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. ഇത് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
രാഹുലിന്റെ കരച്ചില്‍ കേട്ടെത്തിയവരാണ് മരണവിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Leave a Reply