Home » ന്യൂസ് & വ്യൂസ് » സംസ്ഥാന വ്യാപകമായി നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല കടയടപ്പ് സമരം പിന്‍വലിച്ചു

സംസ്ഥാന വ്യാപകമായി നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല കടയടപ്പ് സമരം പിന്‍വലിച്ചു

നോട്ട് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല കടയടപ്പ് സമരം പിന്‍വലിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായും ടി.നസറുദ്ദീന്‍ പറഞ്ഞു. മണ്ഡലകാലം തുടങ്ങുന്നതും സമരത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമായി
കള്ളപ്പണം തടയുന്നതിനുള്ള മാര്‍ഗമായി കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി വ്യാപാര മേഖലയെയും സാധാരണക്കാരെയും ഏറെ വലച്ചിരുന്നു. നോട്ട് പിന്‍വലിച്ചതിന് ശേഷം സംസ്ഥാനത്തെ ദൈനം ദിന വ്യാപാരം പാടെ തകര്‍ന്നുകിടക്കുകയാണ്. നല്ല നിലയില്‍ വ്യാപാരം നടന്ന സ്ഥാപനങ്ങളില്‍ പോലും ഈ ദിവസങ്ങളില്‍ നാമമാത്രമായാണ് വില്‍പ്പന. ജനങ്ങളുടെ കയ്യില്‍ പണം ഇല്ലാത്തതും ഉള്ള നോട്ടുകള്‍ മാറിയെടുക്കാന്‍ പറ്റാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത് ബാങ്കില്‍ നിന്ന് അപൂര്‍വ്വം പേര്‍ക്ക് ലഭിക്കുന്ന 2000 ന്റെ നോട്ടുകള്‍ മാറിയെടുക്കാന്‍ പോലും പറ്റാത്ത നിലയിലാണ്. വ്യാപാരികളുടെ കൈവശമുള്ള പണം പോലും ബാങ്കുകളില്‍ പോലും മാറാന്‍ പറ്റാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. വിനിമയത്തിന് പണമുണ്ടായില്ലെങ്കില്‍ തുടര്‍ ദിവസങ്ങളിലെ എല്ലാ വ്യാപാരവും നിലയ്ക്കും. ഈ സാഹചര്യത്തിലായിരുന്നു വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചിരുന്നത്.

Leave a Reply