നോട്ടു നിരോധനവുമായി ബന്ധപ്പട്ടു സോഷ്യൽ മീഡിയകളിൽ പ്രതികരണങ്ങൾ സജീവമാകുമ്പോൾ കഴിഞ്ഞ ദിവസമാണ് വെല്ലൂര്‍ മെഡിക്കല്‍കോളേജില്‍ നിന്നും നാലാംക്ലാസുകാരി ഹവ്വയുടെ പ്രതിഷേധം എന്ന തലക്കെട്ടിൽ വീഡിയോ പുറത്തിറങ്ങിയത് നവമാധ്യമങ്ങളിൽ ചർച്ചയായ വീഡിയോയ്ക്കെതിരെ മോദി അനുകൂലികൾ
സൈബര്‍ അക്രമണവുമായി എത്തിയിരിക്കുകയാണ്. ‘എസ്ഡിപിഐ നേതാവിന്റെ തനിനിറം പുറത്തായി … മോദിക്കെതിരെ വീഡിയോ ഇട്ടതു കള്ളനോട്ട് കേസ് പ്രതിയുടെ മകള്‍… മോദിയെ തെറിവിളിച്ചു പ്രശസ്തി നേടുക എന്ന നിലയിലേക്ക് സ്വന്തം കുഞ്ഞുങ്ങളെ വരെ ഉപയോഗിക്കാന്‍ തയ്യാറായ വാപ്പമാരുടെ അസ്വസ്ഥതയും മനസ്സിലാക്കാം… (കിടക്കയുടെ അടിയില്‍ വച്ചിരിക്കുന്ന ഹുണ്ടിപ്പണം ഇനി അവിടെയിരിക്കുകയെ ഉള്ളല്ലോ). ആ കുഞ്ഞു വലുതാകുമ്പോള്‍, അതിനെ മറ്റൊന്നിനും പ്രേരിപ്പിക്കാതിരിക്കട്ടെ മഹാനായ ആ വാപ്പ’- എന്ന് പറഞ്ഞു കൊണ്ട് മോദി അനുകൂലിയായ ലക്ഷ്മി എന്ന പ്രൊഫൈലാണ് കുഞ്ഞ് ഹവ്വയോട് ആദ്യം ഫേസ്ബുക്കിലൂടെ പോസ്റ്റിട്ട് അസഹിഷ്ണുത പ്രകടിപ്പിച്ചത്. കള്ളനോട്ടുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലുള്ള മലപ്പുറത്തെ എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകന്റെ മകളാണ് ഹവ്വ എന്നാണ് സംഘികളുടെ പുതിയ കണ്ടെത്തല്‍.
ആര്‍എസ്എസുകാര്‍ പ്രചരിപ്പിക്കുന്നതു പോലെ മോദിക്ക് ബുദ്ധിയുണ്ടോയെന്ന് ചോദിച്ച് നോട്ട് നിരോധനത്തെ പരിഹസിക്കുന്ന ഹവ്വ, കള്ളപ്പണക്കരന്റെ മകളല്ല. ഹവ്വയുടെ അച്ഛന് ഷൗക്കത്ത് അലി എരോത്ത് കോഴിക്കോട് നാദാപുരം മേഖലയിലുള്ളയാളാണ്. അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍. കേജ്രിവാള് അടുത്ത ബന്ധം പുലര്‍ത്തുന്ന കേരളത്തിലെ ചുരുക്കം ചിലരിലൊരാള്‍. സി. ആര് നീലകണ്ഠന് കണ്‍വീനറായ കേരളത്തിലെ ആംആദ്മി പാര്‍ട്ടിയുടെ