Home » നമ്മുടെ മലപ്പുറം » ‘കുളം താണ്ടി കടലുകന്ന് ‘ ഒരു കോഴിക്കോടൻ പെൺപെരുമ

‘കുളം താണ്ടി കടലുകന്ന് ‘ ഒരു കോഴിക്കോടൻ പെൺപെരുമ

‘കുളം താണ്ടി കടലുകന്ന് ‘ ഒരു കോഴിക്കോടൻ പെൺപെരുമ
ദിനു കടവ്

നാടകത്തെ നെഞ്ചേറ്റിയ നാടാണ് കോഴിക്കോട്. നാടകമില്ലാത്ത ഒരു രാത്രിയെക്കുറിച്ച് ഈ നഗരത്തിന് ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല.എത്രയോ നാടകസംഘങ്ങൾ, എത്രയോ ജീവസ്സുറ്റ നാടകങ്ങൾ, എഴുത്തുകാർ, സംവിധായകർ, നടീനടന്മാർ, നാടകസന്ധ്യകൾ..കോഴിക്കോട് ശാന്താദേവി, എൽസി സുകുമാരൻ, നിലമ്പൂർ ആയിഷ, കുട്ട്യേടത്തി വിലാസിനി, കോഴിക്കോട് വിലാസിനി, സാവിത്രി ശ്രീധരൻ, മെറ്റിൽഡ, ജയശ്രീ, റാണി തുടങ്ങി കഴിവുറ്റ നടിമാർ അരങ്ങുവാണ കോഴിക്കോട്ടെ നാടക വേദിയിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്നും ഒരു താരോദയം കോഴിക്കോട്ടുകാരി പസ്‌കി13781807_1650329595294865_5825573188840603547_n
സ്കൂൾ കാലം തൊട്ടേ നാടകവേദികളിൽ സജീവസാന്നിധ്യമാണ് പസ്‌കി. ഡോ: റോഷ്‌നി സ്വപ്നയുടെ 5000 ഡ്രീംസ് എന്ന നാടകത്തിലെ സാറ കെയിൻ തുടങ്ങി ഇരുപതോളം നാടകങ്ങളിൽ അഭിനയം. നാടകങ്ങളിൽ പലതും സമകാലിന വിഷയങ്ങൾ ചർച്ച ചെയ്യുന്ന തെരുവ് നാടകങ്ങൾ ആയിരുന്നു. ഒരു വിദ്യാർത്ഥി എന്ന ലേബലിൽ നിന്നും മാറി സ്വതന്ത്രമായി അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും തന്റെ കയ്യൊപ്പു ചാർത്തിയ ‘കുളം താണ്ടി കടലുകടന്നു’ എന്ന നാടകം തന്നെ അറിയുന്ന, നാടകത്തിന്റെ ഭൂമികയായ കോഴിക്കോട് തിരശീലയുയർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പസ്‌കി
‘കുളം താണ്ടി കടലുകന്ന്’ പേരുപോലെ തന്നെ നാടകത്തിന്റെ ഉള്ളടക്കവും അതിജീവനത്തിന്റേതാണ് നൂറ്റാണ്ടുകളായി പ്രകൃതിക്കും സ്ത്രീക്കും മേല്‍ ആധിപത്യം സ്ഥാപിച്ചു വരുന്ന പുരുഷമേധാവിത്വ കാഴ്ച്ചപ്പാടുകളേയും അതിനെ അതിജീവിച്ചു പോന്ന സ്ത്രീകളേയും തുറന്നുകാട്ടുന്ന യാഥാസ്ഥിക സാമൂഹ്യ വിമര്‍ശനം.ഒരു ഇക്കോ ഫെമിനിനിസ്റ്റിക് നാടകം
‘കുളം താണ്ടി കടലുകന്ന്. തനിക്കു ചുറ്റുമുള്ള ജീവിത നേർക്കാഴ്ചകളാണ് നാടകത്തിന്റെ ആശയത്തിലേക്ക് എത്തിച്ചതെന്നു പസ്‌കി കാലിക്കറ്റ് ജേര്‍ണലിനോട് പറഞ്ഞു. പ്രകൃതിയെ താനായി സങ്കല്പിക്കുകയും തെറ്റിനെ തെറ്റുകൊണ്ടു തിരുത്തരുതെന്നും നാടകം പറയുന്നു. നാടകത്തിലെ സംഭാഷണങ്ങൾ ആണധികാരത്തെ ചോദ്യം ചെയ്യുന്നു ‘ആണിന്‍റെ പടച്ചോന്‍ ഭാവത്തിന് എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അള്ളാഹു ആണല്ല, പെണ്ണല്ല, പക്ഷിയല്ല, മൃഗമല്ല എന്നിട്ടും എപ്പം മുതലാ പടച്ചോന്‍ എന്ന് പറയാന്‍ തുടങ്ങിയത് ? അവന്‍ എന്നുമാത്രം വിളിക്കാന്‍ തുടങ്ങിയത്?’
‘ആണിനല്ല അധിപനാണെന്നുള്ള വിചാരത്തിനാണ് കുഴപ്പം. ആ വിചാരല്ലാത്ത കൊറച്ചാളുകളെയുള്ളു, ഓരാണെങ്കില്‍ ഓരോരോ വേലിക്കെട്ടിനുള്ളിലാണ്’ ഇത്തരം ചില ചോദ്യ ശരങ്ങൾ സമകാലീന മലയാളി സമൂഹം ചർച്ച ചെയ്യേണ്ടത് തന്നെയാണ്. അവതരണ മികവുകൊണ്ടും സംഭാഷണ മികവുകൊണ്ടും നാടകം പുതുമ നൽകുന്നു. സോഷ്യൽ മീഡിയയുടെ ഈ കാലത്തു നാടകമെന്ന കലാരൂപം നഗരത്തിന്റെ അണിയറയിലേക്ക് പതുക്കെപ്പതുക്കെ പിൻവാങ്ങുമ്പോൾ.നാടകമെന്ന കലാരൂപം ഇനിയും കൈവിടാത്ത ഒരു തലമുറകൂടിയുണ്ടെന്നു ഈ നാടകങ്ങൾ നമുക്ക് കാണിച്ചു തരുന്നു. യൂണിവേഴ്‌സിറ്റിയിലെ മികച്ച നടിക്കുള്ള അവാർഡ് തന്റെ ജീവിതത്തിൽ വളരെയേറെ സന്തോഷം തന്നുവെന്നും കുടുംബത്തിന്റെയും അധ്യാപകരുടെയും സപ്പോർട്ടുകൾ മുതൽക്കൂട്ടായെന്നും പസ്‌കി പറയുന്നു. എങ്കിലും സ്‌കൂൾ നാടകങ്ങളിൽനിന്നും മാറി സ്വതന്ത്ര നാടകങ്ങളിലേക്ക് തിരിയുമ്പോൾ സമൂഹവും സമുദായവും അതിനെ എങ്ങനെയാണു സ്വീകരിക്കുകയെന്നും പസ്‌കി ഭയപ്പെടുന്നു.
നാടകത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല പസ്‌കിയുടെ വിമർശനങ്ങൾ ആദ്യ പുസ്തകമായ ‘ചിതൽ’ മുമ്പോട്ടു വെയ്ക്കുന്ന കഥകളും അത്തരത്തിലാണ്. അരങ്ങിലേക്കെത്താൻ ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടെങ്ക്‌ലും ഇപ്പോൾ പുതിയ പുസ്തകത്തിന്റെ എഴുത്തുപുരയിലാണ് പസ്‌കി. തന്റെ കുട്ടിക്കാലത്തു മുഖദാറിൽ പസ്‌കിയെ (തുമ്പിയെ) പിടിച്ച ഓർമകളാണ് പസ്‌കി എന്നൊരു തൂലിക നാമത്തിനു പിന്നിൽ. എഴുത്തും നാടകവും,പഠനത്തിലും പിറകോട്ടല്ല പസ്‌കി, മലയാള സര്‍വകലാശാലയില്‍ നിന്നും പരിസ്ഥിതി പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടി.കുടുംബത്തിനൊപ്പം പസ്‌കി കോഴിക്കോട് പെരുമണ്ണയില്‍ താമസിക്കുന്നു

Leave a Reply