Home » നമ്മുടെ കോഴിക്കോട് » കെ.എസ്.ആർ.ടി.സി ക്ക് ഇനി ബയോ ഡീസലും ഓട്ടോമാറ്റിക് ഫ്യൂവൽ സിസ്റ്റവും

കെ.എസ്.ആർ.ടി.സി ക്ക് ഇനി ബയോ ഡീസലും ഓട്ടോമാറ്റിക് ഫ്യൂവൽ സിസ്റ്റവും

ഇന്ത്യൻ ഓയിൽ കോർപറേഷൻറ്റെ സഹകരണത്തോടുകൂടി കേരള റോഡ് ട്രാസ്പോർട്ട് കോർപറേഷൻ നടപ്പിലാക്കിയ ബയോ ഡീസൽ പമ്പിന്‍റെയും ആധുനികവത്കരിച്ച ഓട്ടോമാറ്റിക്ക് ഫ്യൂവൽ സിസ്റ്റത്തിന്റെയും ഉദ്ഘാടനം കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.

സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന പൊതുമേഖല സ്‌ഥാപനമായ കെഎസ്ആർടിസിക്ക് പ്രാവർത്തികമാക്കാൻ കഴിയുന്ന ഏറ്റവും നല്ല നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ ഇന്ധന ചെലവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കാൻ കെഎസ്ആർടിസിക്ക് കഴിയും.

കെഎസ്ആർടിസി ടെർമിനലിന്റെ പ്രവർത്തനം നീണ്ടുപോകാൻ കരണക്കാരായവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും. ടെർമിനലിനെ സംബന്ധിച്ചിടത്തോളം അടിയന്തരമായി നിർമ്മാണംപൂർത്തീകരിച്ച് ജീവനക്കാർക്കും യാത്രക്കാർക്കും തുറന്ന് കൊടുക്കുകയെന്നുള്ളതാണ് സർക്കാരിന് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ കെഎസ്ആർടിസിയുടെ രണ്ടാമത്തെ പമ്പിലാണ് ബയോ–ഡീസൽ സംവിധാനം സജ്‌ജീകരിക്കുന്നത്. ജില്ലയിലെ ആദ്യ ബയോ–ഡീസൽ പമ്പ് തൊട്ടിൽപാലത്താണ് ഉള്ളത്..

പുതിയ സംവിധാനത്തിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന അധിക ഇന്ധന നഷ്‌ടം അറിയാൻ സാധിക്കും. ബസിൻറ്റെ ടാങ്കിനുള്ളിലെ സെൻസറും പമ്പിന്റെ നോബിലെ സെൻസറുമായി കണക്ട് ചെയ്താൽ മാത്രമെ ഇന്ധനം നിറയ്ക്കാൻ കഴിയു. അധിക ഇന്ധന നഷ്‌ടം വരുന്ന റൂട്ടുകൾ ഏതാണന്ന് ഓട്ടോമാറ്റിക്ക് ഫ്യൂവൽ സിസ്റ്റത്തിലൂടെ മനസിലാക്കാൻ കഴിയും.

ചടങ്ങിൽ എ. പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ എം.ടി. സുകുമാരൻ, ഐഒസി ജനറൽ മാനേജർ പി.എസ്. മനോജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply