Home » ന്യൂസ് & വ്യൂസ് » പൊലീസുകാര്‍ക്ക് സ്വകാര്യബസ്സുകളില്‍ ഇനി സൗജന്യയാത്രയില്ല

പൊലീസുകാര്‍ക്ക് സ്വകാര്യബസ്സുകളില്‍ ഇനി സൗജന്യയാത്രയില്ല

സ്വകാര്യബസുകളില്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോന്നിരുന്ന പൊലീസുകാരുടെ സൗജന്യബസ് യാത്ര അവസാനിക്കുന്നു. ഇനിമുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ പൊലീസുകാരുടെ സൗജന്യയാത്ര അനുവദിക്കേണ്ടെന്നാണ് ബസുടമകളുടെ തീരുമാനം.ഇതിന് കാരണമായതാകട്ടെ മുഖ്യമന്ത്രി പിണറായിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം വന്നതോടെയാണ് സൗജന്യയാത്ര അവസാനിക്കുന്നത്.

സ്വകാര്യബസുകളിലെ പൊലീസുകാരുടെ സൗജന്യയാത്രയെക്കുറിച്ച് മുഖ്യമന്ത്രി പിണറായിക്ക് ഈ അടുത്താണ് കത്ത് ലഭിക്കുന്നത്. പൊലീസുകാര്‍ക്ക് വര്‍ഷങ്ങളായി തുടര്‍ന്നുപോന്നിരുന്ന സൗജന്യയാത്ര നിര്‍ത്തലാക്കാന്‍ ബസുടമകളെ അനുവദിക്കണമെന്ന് ആവശ്യമായിരുന്നു കത്തിന്റെ ഉള്ളടക്കം. തുടര്‍ന്ന് കത്ത് ഔദ്യോഗിക സര്‍ക്കുലര്‍ ആയി അംഗീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൂടാതെ ഈ കത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

തുടര്‍ന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദമാക്കി. ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. അതിനാല്‍ ഇത്തരം സൗജന്യയാത്രകള്‍ ഒഴിവാക്കണം. മുഖ്യമന്ത്രി തങ്ങളുടെ ആവശ്യം പരിഗണിച്ച് നിര്‍ദേശം നല്‍കിയതായും അസോസിയേഷനിലെ നേതാക്കള്‍ പറഞ്ഞു. സൗജന്യയാത്ര പൊലീസ് വകുപ്പിന് തന്നെ അപമാനകരമാണ്. ഇത് നിയമവിരുദ്ധവും അഴിമതിയുമാണ്. എല്ലാ വിഭാഗം പൊലീസുകാരും തീരുമാനത്തോട് സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply