Home » ഇൻ ഫോക്കസ് » മുക്കം-വയനാട് തുരങ്കപാത; വഴികാട്ടാൻ മെട്രോ മാൻ എത്തുന്നു

മുക്കം-വയനാട് തുരങ്കപാത; വഴികാട്ടാൻ മെട്രോ മാൻ എത്തുന്നു

‘പതിറ്റാണ്ടുകൾ പിന്നിട്ട വയനാട്ടിലേക്കുള്ള ബദൽ റോഡിനായുള്ള അന്വേഷണത്തിന് സമാപനമാകുന്നു വയനാട്-കോഴിക്കോട് ജില്ലകള കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നതും ഹെയർ പിൻ വളവുകൾ ഇല്ലാത്തതും അപകട സാധ്യത വളരെ കുറഞ്ഞതുമായ ടണൽ റോഡ് (തുരങ്ക പാത ) യാഥാർത്ഥ്യമാ ക്കാൻ ഇന്ത്യ യുടെ മെട്രോ മാൻ എത്തുന്നു.

ആനക്കാംപൊയില്‍കള്ളാടി മേപ്പാടി തുരങ്ക പാത നിര്‍മിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കൊങ്കണ്‍ റെയില്‍വെ കോര്‍പറേഷന്‍ സന്നദ്ധത അറിയിച്ചു. അന്വേഷണം നടത്തി വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കെആര്‍സിഎല്‍ സന്നദ്ധമാണെന്ന് കാണിച്ച്‌ മെട്രോമാന്‍ ഡോ. ഇ ശ്രീധരനാണ്. ജോര്‍ജ് എം തോമസ് എംഎല്‍എക്ക് സന്ദേശമയച്ചത്.
ഈ മാസം നാലിന് ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ തുരങ്കപാത ജനകീയകമ്മിറ്റി തിരുവനന്തപുരത്ത്ഡിഎംആര്‍സി മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരനുമായി പാതയുടെ പ്രവര്‍ത്തനം സംബന്ധിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തയ്യാറാണെന്ന് കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ അറിയിച്ചത്. തുരങ്കപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ വഴിത്തിരിവാണിത്. ഇന്ത്യയില്‍ ഇത്തരം പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിയുന്ന ഏറ്റവും ആധികാരികതയുള്ള ഏജന്‍സിയാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ എന്നത് മലയോര ജനതക്ക് പ്രതീക്ഷനല്‍കുന്നു .തുരങ്കപാതയുടെ നടപടികള്‍ക്കായി 20 കോടി രൂപയാണ് ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയത്.
20160320_meppadi_anakkampoyil_road

ആനക്കാംപൊയിലില്‍നിന്ന് കള്ളാടി വഴി 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേപ്പാടിയിലെത്താനാകും. ഇതില്‍ ആറര കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മിച്ചാല്‍ വനഭൂമി നഷ്ടപ്പെടാതെ റോഡ് യാഥാര്‍ഥ്യമാകുമെന്നാണ് സാധ്യതാ റിപ്പോര്‍ട്ട്
തുരങ്കപാത ഉടന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമമാണ് ജോര്‍ജ് എം തോമസ് എംഎല്‍എയുടെയും ജനകീയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടക്കുന്നത്.
റോഡ് യാഥാര്‍ത്ഥ്യമായാല്‍ വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമാവും . മാത്രമല്ല കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾക്കും മലപ്പുറം തുടങ്ങിയ ജില്ലകളിലും വലിയ വികസന സാധ്യതകൾ നല്കും. മലയോര മേഖലയുടെ മനം മയക്കുന്ന പ്രകൃതി സൗന്ദര്യം മുൻനിർത്തി വലിയ തോതിലുള്ള ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ നമുക്കാവും ഇതിനോടൊപ്പം ടണൽ റോഡിന്റെ സാധ്യത കൂടി കണക്കിലെടുത്താൽവിനോദ സഞ്ചാര രംഗത്ത് വലിയ വളർച്ച ഉണ്ടാക്കാൻ കഴിയും നിർദ്ദിഷ്ട ടണൽ റോഡ്‌ പൂർത്തിയിരുന്നതോടെ തിരുവമ്പാടി യിൽ നിന്ന് കുന്ദമംഗലത്ത് ദേശീയ പാതയിലേക്കും അരീക്കോട് വഴി മലപ്പുറം ജില്ലയിലേക്കും എളുപ്പമാർഗ്ഗത്തിൽ എത്തിച്ചേരാൻ കഴിയും

Leave a Reply