Home » ഇൻ ഫോക്കസ് » ഇത് സൗഹൃദത്തിന്റെ പുത്തൻ ബ്രാൻഡ്

ഇത് സൗഹൃദത്തിന്റെ പുത്തൻ ബ്രാൻഡ്

ബിസിനസ്സുകാരുടെ കൂട്ടായ്മ എന്നൊക്കെ പറഞ്ഞാല്‍ ലയണ്‍സ്ക്ലബിലോ, റോട്ടറിയിലോ, ചേമ്പറിലോ ഒക്കെയുള്ള ഔദ്യോഗികവും, യാന്ത്രികവുമായ ഒരു ബന്ധമെന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ കോഴിക്കോട്ടെ കുറച്ച് യുവ ബിസിനസ്സുകാര്‍ ഈ കീഴ് വഴക്കങ്ങളൊക്കെ മാറ്റി മറിച്ച് സൗഹൃദത്തിന്‍റേയും,കാരുണ്യ പ്രവര്‍ത്തനങ്ങളുടേയും ഒരു വിസ്മയ കൂട്ടായ്മയാവുകയാണ്.
കോഴിക്കോട് നിന്ന് തുടങ്ങി ലോകം മുഴുവന്‍ പടര്‍ന്ന പ്രമുഖ ബ്രാന്‍റുകളുടെ സാരഥികളാണ്. ഇവര്‍. ജി.ടെക് എന്ന കംപ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്തെ അന്തര്‍ദേശീയ ബ്രാന്‍റിന്‍റെ സി. എം ഡി മെഹറൂഫ് മണലോടി, മലബാര്‍ഗോള്‍ഡിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍, ത്രീ. ജി മൊബൈലിന്‍റെ സി. എം. ഡി. ഷാജി, സ്വദേശി മര്‍മര്‍ ഇറ്റാലിയയുടെ സി എം ഡി സക്കീര്‍ ഹുസൈന്‍, ആര്‍,ജി. ഓയലിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിഷ്ണു, നെല്ലറഗ്രൂപ്പിന്‍റെ സി.എം.ഡി ഷംസു എന്നിവരാണ് കൂട്ടായ്മയിലെ ഇവര്‍
ഔപചാരികമായ ഒരു ബിസിനസ്സ് കൂട്ടമല്ല ഈ സൗഹൃദത്തിന്‍റെ സവിശേഷത. കുടുംബങ്ങളുടെ ഒത്തുചേരല്‍, ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന യാത്രകള്‍, പരസ്പരം ആശയങ്ങള്‍ പങ്കുവെയ്ക്കല്‍ എന്നിങ്ങനെ ബിസിനസ്സ് രംഗത്തെ ഒരു അപൂര്‍വ്വ സംഘമാകാന്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഇവര്‍ക്ക് കഴിഞ്ഞു. നെഗറ്റീവ് ചിന്തകളെ പൂര്‍ണ്ണമായി ഒഴിവാക്കി. പോസിറ്റീവായി ചിന്തിക്കലാണ് തങ്ങളുടെ സൗഹൃദത്തിന്‍റെ സവിശേഷത എന്ന് മെഹറൂഫ് മണലോടി പറയുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, യുവ സംരഭകര്‍ക്കുള്ള പദ്ധതികള്‍ എന്നിവയാണ് പ്രധാന അജണ്ടകള്‍
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള സ്കൂള്‍, കുതിരവട്ടം മാനസികരോഗ്യകേന്ദ്രത്തിനുള്ള സഹായങ്ങള്‍ എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടത്തികഴിഞ്ഞു. നെഗറ്റീവ് ആറ്റിറ്റ്യൂഡ് മാറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോസിറ്റീവ് ചിന്തകള്‍ വളര്‍ത്താനുള്ള ഒരു സമഗ്ര പദ്ധതിയുടെ ആലോചനയിലാണ് ഈ യുവ സംരംഭകര്‍ ഇപ്പോള്‍.
unnamedപൂര്‍ണ്ണമായി തങ്ങളുടെ ബിസിനസ്സ് രംഗത്ത് നിന്ന് വിട്ട്മാറി 17 ദിവസത്തോളം റോയല്‍ കരീമ്പിയന്‍ എന്ന രാജകീയ കപ്പലില്‍ സൗഹൃദയത്തിന്‍റെ നൂറുപൂക്കല്‍ വിരിയിച്ച ഈ യുവ സംരംഭം ഈഗോയും, മത്സരങ്ങളും ഒട്ടും കുറവില്ലാത്ത ബിസിനസ്സ് ലോകത്തിന് ഒരു നവ്യാനുഭവമായി മാറുകയാണ്.

Leave a Reply