Home » ഇൻ ഫോക്കസ് » നോട്ട് ഔട്ടിന്റെ പത്തു ദിനങ്ങൾ കോഴിക്കോട്ടുകാർക്ക്

നോട്ട് ഔട്ടിന്റെ പത്തു ദിനങ്ങൾ കോഴിക്കോട്ടുകാർക്ക്

കോഴിക്കോട് : നോട്ടിനായുള്ള നെട്ടോട്ടം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ നഗരത്തിലെ എടിഎമ്മുകൾ മിക്കതും അടഞ്ഞു കിടക്കുകയാണ് കാശുള്ള എടിഎമ്മുകളിൽ മണിക്കൂറുകളോളം കാത്തുനിന്നാൽ കിട്ടുന്നതോ 2000 രൂപയുടെ ഒറ്റനോട്ടും. ചില്ലറക്കായി വീണ്ടും അലച്ചിൽ തന്നെ.
നവംബർ എട്ടിന് രാത്രിയാണ് രാജ്യത്ത് 500,1000 നോട്ടുകൾ അസാധുവാക്കുകയാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രാജ്യത്ത് വ്യാപനം ചെയ്യുന്ന കള്ളനോട്ടുകളും കള്ളപ്പണവും തടയാൻ വേണ്ടിയാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.കയ്യിലുള്ള അസാധുവായ നോട്ടുകൾ ബാങ്കുകൾ വഴി മാറ്റിവാങ്ങാവുന്നതാണ് എന്നറിഞ്ഞതോടെ ബാങ്കുകളിൽ തിരക്ക് കൂടി. ഒരു ദിവസം പരമാവധി മാറ്റിവാങ്ങാവുന്ന തുക 2000 രൂപ, അക്കൗണ്ടുകൾ വഴിയാണെങ്കിൽ 10000 രൂപ .എ ടിഎമ്മുകൾ വഴി 2000 രൂപ. എന്നാൽ ഈ തീരുമാനങ്ങളെല്ലാം കള്ളപ്പണക്കാരേക്കാൾ വലച്ചത് പാവപ്പെട്ടവരെ ആണ്. അധ്വാനിച്ച പൈസയുമായി അവർ ബാങ്കുകൾക്കു മുന്പിൽ ഇപ്പോഴും ക്യൂവിലാണ്. സർക്കാരിന്റെ ഈ തീരുമാനത്തെ പ്രത്യക്ഷത്തിൽ അംഗീകരിച്ചെങ്കിലും നടത്തിപ്പിൽ വീഴ്ചപറ്റിയതായി എല്ലാവരും സമ്മതിക്കുന്നു. എന്നാൽ ചുരുക്കം ചില മോഡി അനുകൂലികൾ ഈ തീരുമാനത്തെ കണ്ണുമടച്ചു അംഗീകരിക്കുന്നു ‘ഓണത്തിന് കുറെ ദിവസം ബാങ്കില്ലാത്തപ്പോൾ കാത്തുനിന്നില്ലേ, അതിർത്തിയിൽ പട്ടാളക്കാർ നമുക്ക് വേണ്ടി കാവൽ നിൽക്കുന്നില്ലേ എന്നതൊക്കെയാണ് അവരുടെ വാദം. കേരളത്തിൽ ജനങ്ങളുടെ ധൂർത്താണ് പണക്ഷാമത്തിനു കാരണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റും പറഞ്ഞു എന്നാൽ പത്താം ദിവസവും കാര്യങ്ങളിൽ കാര്യമായ പുരോഗതിയില്ലാത്തതു അവരെയും ചൊടിപ്പിച്ചിട്ടുണ്ട് . അതിനു ഉദാഹരണമാണ് ശിവസേന നേതാവിന്റെ പ്ര്യഖ്യാപനം. വ്യാപാര സ്ഥാപനങ്ങളിലും ബസ്സുകളിലുമാണ് ചില്ലറക്ഷാമം കൂടുതൽ.
നോട്ടു നിരോധനം കോഴിക്കോട്ടുകാരെ എങ്ങനെ ബാധിച്ചെന്നറിയാൻ നഗരത്തിലൂടെ കാലിക്കറ്റ് ജേർണൽ നടത്തിയ യാത്രയിൽ നിന്ന്
shiju

roshil

koyakka

hari

anju

ani-malabar
majni

നോട്ടു നിരോധനം വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാവാനാണ് സാധ്യത. കേന്ദ്ര സർക്കാർ നോട്ടുമാറലിൽ വീണ്ടും പിടിമുറുക്കിയതോടെയാണിത് ബാങ്കിൽ നിന്ന് മാറ്റിവാങ്ങാവുന്ന തുക 4000 ൽ നിന്ന് 2000 കുറച്ചു. കൂടാതെ ബാങ്കിലെത്തുന്നവരുടെ കയ്യിൽ മഷിപുരട്ടുക തുടങ്ങിയതാണ് പുതിയ തീരുമാനങ്ങൾ. ബാങ്കിൽ അക്കൗണ്ടില്ലാത്തവരെ ഇത് സാരമായി ബാധിക്കും എന്നാൽ ഓൺലൈൻ ഷോപ്പിങ്ങും ക്രെഡിറ്റ് കാർഡും ശീലമാക്കിയ പുതു തലമുറയെ കാര്യമായി ഇത് ബാധിക്കില്ല അവസരം മുതലാക്കി ഓൺ ലൈൻ വിൽപ്പന കേന്ദ്രങ്ങള്‍ സജീവമായി പ്രവർത്തിക്കുന്നുമുണ്ട്

Leave a Reply