Home » ന്യൂസ് & വ്യൂസ് » സഹകരണ വിഷയത്തില്‍; സുധീരനെ തള്ളി കെ മുരളീധരന്‍

സഹകരണ വിഷയത്തില്‍; സുധീരനെ തള്ളി കെ മുരളീധരന്‍

പാര്‍ട്ടി തീരുമാനം ഏതാനും പേര്‍ ഒറ്റയ്‌ക്കെടുക്കേണ്ടതല്ലെന്നും രാഹുല്‍ ഗാന്ധി നിശ്ചയിച്ച ഹൈപവര്‍ കമ്മിറ്റി ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഹൈപവര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. പാര്‍ട്ടിയുടെ അഭിപ്രായം ഏതെങ്കിലും ഒരാള്‍ ഒറ്റയ്ക്ക് പറയുകയല്ല വേണ്ടത്.

സഹകരണ വിഷയത്തില്‍ സംയുക്ത സമരമെന്ന നിര്‍ദേശത്തെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ തള്ളിക്കളഞ്ഞതോടെയാണ് കോണ്‍ഗ്രസില്‍ പുതിയ പടലപിണക്കത്തിന് വഴിവെച്ചിരിക്കുന്നത്. മുസ്ലീം ലീഗിന് പുറമേ എ, ഐ വിഭാഗങ്ങള്‍ പരസ്യമായി സുധീരനെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വാര്‍ത്താസമ്മേളനത്തിലൂടെ മുന്നണി തീരുമാനം വ്യക്തമാക്കിയത്. ഇതിന് ശേഷം കെ മുരളീധരനാണ് സുധീരനെതിരെ ശക്തമായ ആക്രമണവുമായി രംഗത്തുവന്നത്.

പാര്‍ട്ടി തീരുമാനം ഏതാനും പേര്‍ ഒറ്റയ്ക്കെടുക്കേണ്ടതല്ലെന്നും രാഹുല്‍ ഗാന്ധി നിശ്ചയിച്ച ഹൈപവര്‍ കമ്മിറ്റി ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഹൈപവര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. പാര്‍ട്ടിയുടെ അഭിപ്രായം ഏതെങ്കിലും ഒരാള്‍ ഒറ്റയ്ക്ക് പറയുകയല്ല വേണ്ടത്. സംയുക്ത സമരം വേണ്ടെന്ന പാര്‍ട്ടിയുടേതായി വന്ന അഭിപ്രായം മാധ്യമങ്ങളിലൂടെയാണ് ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍ തന്നെ അറിഞ്ഞത്. മാധ്യമങ്ങളില്‍ നിന്നും കമ്മിറ്റി അംഗങ്ങള്‍ വിവരം അറിയുന്ന സാഹചര്യം ഉണ്ടാകരുത്. നിര്‍ണായക വിഷയങ്ങള്‍ വരുന്നേരം കമ്മിറ്റി ചേരുകയും സമരരീതിയെക്കുറിച്ച് ഫലപ്രദമായ ചര്‍ച്ച നടത്തുകയും വേണം. ഇക്കാര്യം പറയുന്നത് ഇനി അച്ചടക്ക ലംഘനമായി കാണരുത്. സഹകരണ മേഖലയെ രക്ഷിക്കാന്‍ സംയുക്ത സമരവുമായി മുന്നോട്ടുപോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Leave a Reply