Home » ന്യൂസ് & വ്യൂസ് » കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ, മുഖം നോക്കാതെയുള്ള പൊലീസ് നടപടിയുണ്ടാവും: മുഖ്യമന്ത്രി

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ, മുഖം നോക്കാതെയുള്ള പൊലീസ് നടപടിയുണ്ടാവും: മുഖ്യമന്ത്രി

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ, മുഖം നോക്കാതെയുള്ള പൊലീസ് നടപടിയുണ്ടാവുംമുഖ്യ മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഈ കാര്യം വെളിപ്പെടുത്തിയത് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെpn

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള സർവകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ ചേർന്നു. സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന സമാധാന പ്രവർത്തനങ്ങൾക്ക് എല്ലാ രാഷ്ട്രീയ പാർടികളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ഒരാളുടെയും ജീവിതം നഷ്ടപ്പെടരുത്. ജനാധിപത്യപരമായി പ്രവർത്തിക്കാനുള്ള സാഹചര്യം എല്ലാവർക്കുമുണ്ടാവണം. സമാധാനം കാത്തുസൂക്ഷിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ മുൻകൈയെടുത്ത് ഉഭയകക്ഷി ചർച്ചകൾ നടത്തും.
കുറ്റകൃത്യങ്ങൾക്ക് നേരെ ശക്തവും നിഷ്പക്ഷവുമായ പൊലീസ് നടപടിയുണ്ടാവും. മുഖം നോക്കാതെയുള്ള നടപടിക്ക് പൊലീസിന് നേരത്തെ തന്നെ ഗവർമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളെ നോക്കിയല്ല, കുറ്റത്തെ കണ്ടു കൊണ്ട് നടപടിയെടുക്കണമെന്നാണ് നിർദ്ദേശം. ബോംബ് സ്ക്വാഡിന്റെ പ്രവർത്തനം ശക്തമാക്കും. ആരാധനാലയങ്ങൾ സംഘർഷകേന്ദ്രമാക്കാൻ പാടില്ല. അവ ആരാധനാകേന്ദ്രങ്ങളായി മാത്രം തുടരണം. വീട്, പാർടി ഓഫീസുകൾ എന്നിവ അക്രമിക്കപ്പെടുന്ന നിലയുണ്ടാവരുത്. അക്രമത്തെ തള്ളിപ്പറയാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാവണം.

Leave a Reply