Home » ന്യൂസ് & വ്യൂസ് » അഭിപ്രായ സ്വാതന്ത്ര്യം മോഹൻലാലിനുമുണ്ട് ബ്ലോഗിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്

അഭിപ്രായ സ്വാതന്ത്ര്യം മോഹൻലാലിനുമുണ്ട് ബ്ലോഗിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ബ്ലോഗില്‍ എഴുതിയ അഭിപ്രായവുമായി ബന്ധപ്പെട്ട്, മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. പി.എ. മുഹമ്മദ് റിയാസ്. മോഹന്‍ലാലിനെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്നു മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.riyas

അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെപ്പോലെ മോഹന്‍ലാലിന്റെയും അവകാശമാണ്. ആ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി കൊള്ളണമെന്നില്ല. ആ അഭിപ്രായത്തിലെ പാളിച്ചകള്‍ അക്കമിട്ടു നിരത്തി നേരിടുന്നതിനു പകരം വ്യക്തിപരമായി ആക്ഷേപിക്കുന്നതു പ്രോത്സാഹിപ്പിക്കപ്പെടേണ്ട രീതിയല്ല.

കലാകാരന്മാര്‍ സാമൂഹിക വിഷയത്തില്‍ മൗനം പാലിക്കുന്നതിനേക്കാള്‍ നിലപാടുകള്‍ തുറന്നു പറയുന്നതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. മോഹന്‍ലാലിന്റെ അഭിപ്രായത്തോടു വിയോജിപ്പാണെങ്കിലും അതിനനുസരിച്ചാകരുത് അദ്ദേഹത്തിലെ കലാകാരന്റെ കഴിവ് ഇകഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യേണ്ടതെന്നും മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Leave a Reply