Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സൈബർ പാർക്ക് ഉദ്‌ഘാടനത്തിനൊരുങ്ങുന്നു;

കോഴിക്കോട് സൈബർ പാർക്ക് ഉദ്‌ഘാടനത്തിനൊരുങ്ങുന്നു;

ആധുനിക സൗകര്യങ്ങളോടെയുള്ള സർക്കാർ സൈബർ പാർക്കിന്റെ ആദ്യകെട്ടിടം പൂർത്തി യായി. ഡിസംബറിൽ ഉദ്ഘാടനംനടത്തി ഐ.ടി. കമ്പനികൾക്കായി തുറന്നുകൊടുക്കും. ഏഴുനിലകളിലായി 2.88 ലക്ഷം ചതുരശ്ര അടിയിലാണ് ഐ.ടി. കെട്ടിടം പണിതുയർത്തിയിരിക്കുന്നതു . താഴത്തെ നിലയിൽ ഓഫീസുകൾ അടക്കം ഏകദേശം 25,000 ചതുരശ്ര അടി ഐ.ടി. കമ്പനികൾക്കായി കൈമാറിയിട്ടുണ്ട്.

മൂന്നും നാലും നിലകൾ വൻകിട കമ്പനികൾക്ക് മാറ്റിവെച്ചിരിക്കുകയാണെന്ന് സൈബർപാർക്ക് സി.ഇ.ഒ.
ആർ . അജിത്കുമാര് പറഞ്ഞു. 2500 ഐ.ടി. പ്രൊഫഷണലുകൾക്ക് ജോലിസൗകര്യങ്ങൾ ഈ കെട്ടിടത്തിലുണ്ട്. നബാർഡിൻറ്റെ ഗ്രാമീണ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഫണ്ടുപയോഗിച്ചാണ് കെട്ടിടം പണിതിരിക്കുന്നത്. 2014 ഫിബ്രവരിയിലാണ് നിർമ്മാണപ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്.

രണ്ടര വർഷംകൊണ്ടാണ് പണിപൂർത്തിയാക്കിയത്‌. 70.5 കോടിയാണ് നിർമ്മാണച്ചെലവ്. പ്രവർത്തനനച്ചെലവ് കുറവാണെന്നതാണ് കോഴിക്കോട്ടേക്ക് ഐ.ടി. കമ്പനികളെ ആകർഷിക്കുന്ന പ്രധാനഘടകം. ഇതോടൊപ്പം രാജ്യത്തെ മറ്റ് ഐ.ടി. നഗരങ്ങളിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൂടുതല് വിമാനസർവീസ് വേണമെന്ന ആവശ്യമുയരുന്നുണ്ട്.

കോഴിക്കോട് ബൈപ്പാസ് 45 മീറ്ററിൽ വികസിപ്പിക്കുന്നതോടെ ഇവിടുത്തെ യാത്രാപ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ആദ്യ ഐ.ടി. കെട്ടിടത്തിനു മുമ്പേ കോമൺ ഫെസിലിറ്റി സെൻറ്റർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ചെറിയ കമ്പനികൾക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കോഴിക്കോട് സൈബർ പാർക്കിൻറ്റെ കീഴിലായിരിക്കും മലബാറിലെ മറ്റ് സർക്കാർ ഐ.ടി. പാർക്കുകൾ വികസിപ്പിക്കുക.

Leave a Reply