Home » ആരോഗ്യം » പുകവലി എളുപ്പത്തിൽ നിർത്താം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ

പുകവലി എളുപ്പത്തിൽ നിർത്താം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ

പുകവലിക്കുന്നരിൽ 80% ആളുകളുകളും അത് നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2, 3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന് കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. എന്നാല്‍ അത്ര എല്ലാവര്‍ക്കും എളുപ്പത്തില്‍ മോചനം ലഭിക്കുന്ന ഒരു ശീലമല്ല പുകവലി.

കൊക്കൈൻ, ഹെറോയിൻ എന്നിവയുടെ ഉപയോഗത്തിലൂടെ തലച്ചോറിൽ വരുന്ന മാറ്റങ്ങൾ പോലെ തന്നെയാണ് പുകയില ഉപയോഗത്തിലൂടെയും ഉണ്ടാകുന്നത്. പലപ്പോഴും ശരീരത്തിന്റെ ഭാഗത്തു നിന്നും വളരെ അനാരോഗ്യകരമായ പ്രതികരണമാണ് പുകവലി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്നത്. അതിനാല്‍ പുകവലി നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ ശാരീരികവും മാനസികവുമായി തയ്യാറെടുക്കുകയും ചെയ്യണം. അവര്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍ വയ്ക്കുന്നത് നല്ലതായിരിക്കും.

1) ഈ ദുശ്ശീലം മറക്കാന്‍ ശ്രമിക്കാം

തണുത്ത വെള്ളം സ്ട്രോ ഉപയോഗിച്ചു ഇടയ്ക്കിടെ കുടിയ്ക്കുന്നത് പുക വലിക്കുന്നതിനുള്ള ഉണ്‍മുഖത കുറയ്ക്കുന്നതായി കാണുന്നു. കൂടാതെ ഇങ്ങനെ ചെയ്യുന്നത് പുകവലി സൃഷ്ടിച്ച തലച്ചോറിന്‍റെ മന്ദത അകറ്റുന്നതിനും സഹായിക്കുന്നു. ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നതും നല്ലതാണ്, പക്ഷെ ശരീരഭാരത്തെകുറിച്ചും ആരോഗ്യത്തെക്കുറിച്ചും ബോധമുണ്ടാകണം എന്ന് മാത്രം.

2) നല്ലതിനെ ഓര്‍ക്കുക..

പുകവലി നിര്‍ത്തിയതിനു ശേഷം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ നല്ല കാര്യങ്ങളെ കുറിച്ചു വയ്ക്കുക. ഇത് ഇപ്പോഴും കാണാന്‍ കഴിയുന്ന ഒരിടത്തായാല്‍ ഏറ്റവും നല്ലത്.
പുകവലിക്കുവാന്‍ ഒരു ദിവസം നിങ്ങള്‍ ചെലവാക്കിയിരുന്ന തുക സൂക്ഷിച്ചു മാറ്റിവയ്ക്കുക. ഇത് എത്രത്തോളം വലിയ ഒരു സംഖ്യയായിരുന്നു എന്ന് തിരിച്ചറിയുന്നത്‌ തന്നെ പുകവലി നിര്‍ത്താന്‍ നിങ്ങളെ മാനസികമായി സഹായിക്കും.

3) ഇടയ്ക്കിടെ പല്ലുകള്‍ വൃത്തിയാക്കുക

വായുടെ ശുചിത്വം പുകവലി ഉപേക്ഷിക്കുവാന്‍ ഏറ്റവും നിര്‍ബന്ധമായ ഒരു മാര്‍ഗ്ഗമാണ്. നാക്കിലും പല്ലുകളിലും അവശേഷിക്കുന്ന പുകയിലക്കറയുടെ സ്വാദ് വീണ്ടും പുകവലിക്കുവാനുള്ള പ്രവണത നല്‍കും. പുകവലി ഒരു ലഹരിയാണ് എന്നോര്‍ക്കണം. അതിനാല്‍ ഇടയ്ക്കിടെ പല്ല് തേയ്ക്കുന്നതും നാവ് വൃത്തിയാക്കുന്നതും ശീലിക്കുക.

4) മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കണം

മദ്യപിക്കുമ്പോള്‍ പുകവലിക്കുവാനുള്ള താല്‍പര്യവും വര്‍ദ്ധിക്കും. പുകവലി ഉപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മദ്യപാനവും നിയന്ത്രണത്തിലാക്കണം.

5) ആള്‍ക്കൂട്ടത്തില്‍ നിങ്ങളുടേതായ ഇടം കണ്ടെത്തുക

സാമൂഹികജീവിത ശൈലിയുടെ ഭാഗമായി പുകവലിയും മദ്യപാനവും ഇന്ന് സാധാരണമായിരിക്കുന്നു. ഒരാള്‍ പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അയാള്‍ നാളത് വരെയുള്ള സാമൂഹിക ജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായും അകലണം എന്നില്ല, പക്ഷെ അവിടെയെല്ലാം അയാള്‍ തനിക്ക് സൗകര്യപ്രദമായ ഇടമുണ്ടാക്കാന്‍ ശ്രദ്ധിക്കണം.

smoke_smoke
6) പുകവലി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച കാര്യങ്ങളെ ഓര്‍ക്കുക

കുടുംബം ആരോഗ്യം അങ്ങനെ നിങ്ങള്‍ ഈ തീരുമാനത്തിലെത്താന്‍ കാരണമായ എന്തും ഇടയ്ക്കിടെ ഓര്‍മ്മിക്കുവാന്‍ ശ്രമിക്കുന്നത് വളരെ പ്രയോജനം ചെയ്യും.

7) നിത്യജീവിതത്തില്‍ എപ്പോഴും കര്‍മ്മനിരതരാകാന്‍ ശ്രമിക്കുക

അലസമായ മനസ്സ് അസ്വസ്ഥതകളെ സൃഷ്ടിക്കും. ഇത് ദുശീലങ്ങളിലേക്ക് മടങ്ങാനുള്ള ചിന്തയുണ്ടാക്കിയെന്നു വരാം. ശാരീരികവും മാനസികവുമായി ആരോഗ്യത്തോടെയിരിക്കുക എന്നുള്ളതാണ് ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി. പതിവായി വ്യായാമം ചെയ്യുകയും മനസ്സിന് സന്തോഷം നല്‍കുന്ന നല്ല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുക.

8) മികച്ച ഒരു സുഹൃത്തുമായി ആശയവിനിമയം നടത്തുക

പുകവലി എന്ന ദുശ്ശീലത്തില്‍ നിന്നും മോചിതനാകണം എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്ലൊരു സുഹൃത്തിന്‍റെ പിന്തുണ ആവശ്യമുണ്ട്. അത് ആണോ പെണ്ണോ ആയിക്കോട്ടെ, നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ആകുലതകളും വൈഷമ്യതകളും പങ്കിടാന്‍ കഴിയുന്ന ഒരു സുഹൃത്ത് ഒപ്പമുണ്ടാകേണ്ടത് ആവശ്യമാണ്. പുകവലി ശീലത്തില്‍ നിന്നും മോചിതനായ ഒരാളാണ് സുഹൃത്തെങ്കില്‍ ഏറ്റവും നല്ലത്.

9) കാപ്പിയുടെ അളവ് നിയന്ത്രിക്കുക

പ്രഭാതത്തില്‍ ഒരു കാപ്പി കുടിക്കുന്നത് മിക്ക ആളുകള്‍ക്കും ഒരു ശീലമാണ്. എന്നാല്‍ ചിലര്‍ക്ക് കാപ്പി കുടിക്കുമ്പോള്‍ മാനസിക പിരിമുറുക്കവും ടെന്‍ഷനും വര്‍ദ്ധിക്കും എന്നും കണ്ടു വരുന്നു. പുകവലി ശീലമായവര്‍ക്ക് ഇത് വീണ്ടും പുക വലിക്കാനുള്ള പ്രവണത ഉണ്ടാക്കും. അതിനാല്‍ പുകവലി ഉപേക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍ കുടിക്കുന്ന കാപ്പിയുടെ അളവ് നിയന്ത്രിക്കുന്നത്‌ നല്ലതായിരിക്കും.

10) ക്ഷമയോടെ എടുത്ത തീരുമാനം നടപ്പിലാക്കുക

ഇത് നടപ്പിലാക്കാന്‍ വളരെ പ്രയാസമാണ് എങ്കിലും ക്ഷമയോടെ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തി ലക്ഷ്യം കാണാനുള്ള ആര്‍ജ്ജവം നേടുക. നിങ്ങളുടെ ദുശ്ശീലം തകര്‍ത്ത ആ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് നിശ്ചയദാര്‍ഡ്യയത്തോടെ എടുത്ത തീരുമാനവുമായി മുന്നോട്ട്

Leave a Reply