Home » ന്യൂസ് & വ്യൂസ് » നോട്ടു പ്രതിസന്ധി: റയില്‍വേ ഇ-ടിക്കറ്റ് ബുക്കിങ്ങിന് ഈ മാസം 31വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കി

നോട്ടു പ്രതിസന്ധി: റയില്‍വേ ഇ-ടിക്കറ്റ് ബുക്കിങ്ങിന് ഈ മാസം 31വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കി

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ നീക്കങ്ങളുമായി കേന്ദ്ര ധനമന്ത്രാലയം. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. റയില്‍വേ ഇ-ടിക്കറ്റ് ബുക്കിങ്ങിനും ഈമാസം 31വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയെന്നും കേന്ദ്ര ധനസെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.

കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പരിഗണനയിലാണ്. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ വഴി പണം വിതരണം ചെയ്യും. 500, 100 രൂപ നോട്ടുകളുടെ ലഭ്യത കൂട്ടും. ഇടപാടുകള്‍ കൂടുതലും ഓണ്‍ലൈന്‍ വഴിയാക്കാന്‍ ആവശ്യപ്പെടുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെന്നും ശക്തകാന്ത ദാസ് പറഞ്ഞു.

എതാനും ദിവസത്തിനുള്ളില്‍ എല്ലാ എടിഎമ്മുകളും പ്രവര്‍ത്തനക്ഷമമാകും. ഇതുവരെ 82,000 എടിഎമ്മുകള്‍ പ്രവര്‍ത്തനക്ഷമമായി. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 21,000 കോടി രൂപ അനുവദിച്ചുവെന്നും കേന്ദ്ര ധനസെക്രട്ടറി പറഞ്ഞു.

Leave a Reply