Home » ഇൻ ഫോക്കസ് » ജീവിക്കുന്ന രക്തസാക്ഷിക്ക് കൈത്താങ്ങായി മുഖ്യമന്ത്രി

ജീവിക്കുന്ന രക്തസാക്ഷിക്ക് കൈത്താങ്ങായി മുഖ്യമന്ത്രി

വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ 1994 നവംബര്‍ 25ന് കൂത്തുപറമ്പിൽ നടന്ന സമരത്തിൽ പോലീസ് വെടിവെയ്പ്പിൽ മാരകമായി പരിക്കേറ്റു വര്ഷങ്ങളായി വീട്ടിൽ കഴിയുന്ന പുഷ്പന് മന്ത്രി സഭയുടെ സഹായം
ബാബു,റോഷന്‍ ,മധു,രാജീവന്‍,ഷിബുലാല്‍ എന്നീ 5 പ്രവര്‍ത്തകര്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു

മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ15167534_1189429477815547_6969012192424465342_o-1

പുഷ്പൻ നാടിന്റെ നൊമ്പരമാണ്. 1994 നവംബർ 25ന് കൂത്തുപറമ്പിൽ നടന്ന വെടിവയ്പിൽ പരിക്കേറ്റ് 22 വർഷമായി ശയ്യാവലംബിയാണ് . ശരീരം തളർന്ന്, മരുന്നും ഇടയ്ക്കിടെ ആശുപത്രി വാസവുമായി ചൊക്ലിയിലെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന പുഷ്പന് 5 ലക്ഷം രൂപയും വീൽ ചെയറും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 8000 രൂപ പ്രതിമാസ പെൻഷൻ നൽകാനും തീരുമാനിച്ചു.

Leave a Reply